കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോൺഗ്രസിനെതിരെ മോദിയുടെ പരോക്ഷ വിമർശനം; മുൻ കേന്ദ്ര സർക്കാർ ഗുജറാത്തിനെ തഴഞ്ഞു!

Google Oneindia Malayalam News

അഹമ്മദാബാദ്: മുൻ കേന്ദ്രസർക്കാർ ഗുജറാത്തിൽ വികസനം കൊണ്ടുവരുന്നതിന് എതിരായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേന്ദ്രസര്‍ക്കാര്‍ ശത്രു സമാനമായ നിലപാടാണ് സ്വീകരിച്ചത്. വികസനകാര്യത്തില്‍ ഗുജറാത്തിനെ മാറ്റി നില്‍ത്തുന്ന സമീപമാണ് അവര്‍ കൈക്കൊണ്ടതെന്നും കോണ്‍ഗ്രസിന്റെ പേര് പറയാതെ പ്രധാനമന്ത്രി നരേന്ദമോദി വിമര്‍ശിച്ചു. നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മൂന്നാംതവണ ഗുജറാത്തില്‍ എത്തിയ നരേന്ദ്രമോദി ഭാവ്‌നഗറില്‍ രാജ്യത്തെ ആദ്യഫെറി സര്‍വീസ് ഉദ്ഘാടനം ചെയ്യവേയാണ് കോണ്‍ഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്.

പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!പ്രണയം തലയ്ക്ക് പിടിച്ചത് ഒരാൾക്ക് മാത്രം; പെൺകുട്ടി നിരസിച്ചു, പിന്നീട് സംഭവിച്ചത്... ക്രൂരം!

1960 മുതല്‍ പരിഗണനയിലുളള പദ്ധതി മുന്‍ കേന്ദ്രസര്‍ക്കാരുകളുടെ കാലത്ത് യാഥാര്‍ത്ഥ്യമാക്കാന്‍ ബുദ്ധിമുട്ട് നേരിട്ടു. 615 കോടി രൂപ ചെലവിട്ട് ആരംഭിച്ച ഫെറി സര്‍വീസ് ജലഗതാഗതരംഗത്ത് പുതിയ ദിശാബോധം നല്‍കുമെന്ന് നരേന്ദ്രമോദി പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലേറിയതോടെ സ്ഥിതിഗതികള്‍ മാറി. കഴിഞ്ഞ മൂന്നുവര്‍ഷം ഗുജറാത്തിന്റെ വികസനത്തിന് വലിയ ഊന്നലാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്നും മോദി പറഞ്ഞു.

യാത്രാ സമയം കുറയും

യാത്രാ സമയം കുറയും

ദഹേജിനെ ഗോഹയുമായി ബന്ധിപ്പിക്കുന്ന ഫെറി സര്‍വീസ് യാത്രാസമയം ഗണ്യമായി കുറയ്ക്കുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.റോഡ് മാര്‍ഗ്ഗം 310 കിലോമീറ്റര്‍ സഞ്ചരിക്കേണ്ട സ്ഥാനത്ത് ഫെറി സര്‍വീസ് മുഖാന്തിരം 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയെന്നതാണ് സവിശേഷത.

പുതിയ ഒരു ഇന്ത്യ

പുതിയ ഒരു ഇന്ത്യ

പുതിയ ഒരു ഇന്ത്യക്കായുളള ഗതാഗത സംവിധാനം രൂപികരിക്കുന്നതിനുളള അക്ഷീണ പ്രയത്‌നത്തിലാണ് കേന്ദ്രസര്‍ക്കാര്‍ എന്നും മോദി പറഞ്ഞു.

എല്ലാം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്

എല്ലാം തിരഞ്ഞെടുപ്പ് മുന്നിൽകണ്ട്

ഡിസംബറിൽ ഗുജറാത്തിൽ‌ തിരഞ്ഞെടുപ്പ് നടക്കാനിക്കെയാണ് വമ്പൻ പദ്ധതികളുമായുള്ള മോദിയുടെ ഗുജറാത്ത് സന്ദർശനം.

ബുള്ളറ്റ് ട്രെയിൻ പദ്ധതി

ബുള്ളറ്റ് ട്രെയിൻ പദ്ധതി

കഴിഞ്ഞമാസം ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ അബെയ്ക്കൊപ്പം അഹമ്മദാബാദിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതി മോദി ഉദ്ഘാടനം ചെയ്തിരുന്നു.

നിരവധി പദ്ധതികൾ

നിരവധി പദ്ധതികൾ

വദോരയിൽ എത്തുമ്മ നോദി 1140 കോടിയുടെ പദ്ധതിക്ക് തറക്കലിടും. 100 കോടിയുടെ കമ്‍ട്രോൾ സെന്റർ പദ്ധതിയാണ് ബദമാഡി ഗാഡനിൽ വരിക. ജൻമഹർ നഗരത്തിലെ ട്രാൻസ്പോർട്ട് ഹബ്ബിനും മൾ‌ട്ടി ലെവൽ പാർക്കിംഗിനും 125 കോടിയാണ് ചെലവഴിക്കുക. 166 കോടിയുടെ ജലവിതരണ പ്ലാന്റ്, 265 കോടി ചെലവിൽ രണ്ട് ഫ്ലൈ ഓവറുകൾ, 55 കോടിയുടെ മാൻ സഫാരി പാർക്ക് പദ്ധതി, 6 കോടിയുടെ മൃഗാശുപത്രി എന്നിവയും മോദി ഞായറാഴ്ച പ്രഖ്യാപിക്കും.

English summary
Hitting out at previous UPA governments at the Centre, the prime minister said: “Previous governments had blocked development along coastline of Gujarat in the name of environment protection. But that has changed since you sent me to Delhi for serving you. There are plans to extend this service to Hazira, Pipavav, Jafrabad, Daman and Diu in Gujarat and Mumbai also.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X