കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ദൈവത്തിന്റെ അവതാരം: ലോകേഷ് ചന്ദ്ര

Google Oneindia Malayalam News

ദില്ലി: രാഷ്ട്രീയക്കാര്‍ തങ്ങളുടെ നേതാക്കളെ പുകഴ്ത്തുന്നത് പുതുമയുള്ള കാര്യമല്ല. അമ്മയെന്നും അണ്ണനെന്നും തലൈവനെന്നുമെല്ലാം വിളിച്ച് ബഹുമാനിക്കുന്നതും രാഷ്ട്രീയത്തില്‍ പുത്തരിയല്ല. എന്നാല്‍ അങ്ങനെയല്ലല്ലോ പേരും പെരുമയുമുള്ള അക്കാദമിക് വിദഗ്ധര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണ മനുഷ്യനല്ല എന്നും ദൈവത്തിന്റെ അവതാരമാണ് എന്നുമാണ് പണ്ഡിതനും പത്മഭൂഷണുമായ ലോകേഷ് ചന്ദ്രയുടെ അഭിപ്രായം.

ഐ സി സി ആറിന്റെ (ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ്) പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടാണ് ലോകേഷ് ചന്ദ്ര. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലോകേഷ് ചന്ദ്ര നരേന്ദ്ര മോദിയെ ദൈവത്തിന്റെ അവതാരമായി വിശേഷിപ്പിച്ചത്. നവരാത്രി വ്രതക്കാലത്ത് ഒമ്പത് ദിവസം ഉപവാസമിരിക്കുകയും സാധാരണ പോലെ ജോലികള്‍ പൂര്‍ത്തിയാക്കുകയും ചെയ്യുന്നു മോദി.

modi

അദ്ദേഹം ദൈവത്തിന്റെ അവതാരമാണ് - ഇന്ദിരാഗാന്ധിയുടെ അടുത്ത ആളായി അറിയപ്പെട്ടിരുന്ന ലോകേഷ് ചന്ദ്ര പറഞ്ഞു. ആശയങ്ങളുടെ നേതാവാണ് നരേന്ദ്ര മോദി. ഏതെങ്കിലും തത്വശാസ്ത്രത്തിന്റേതല്ല. ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുന്ന രീതിയില്‍ മഹാത്മാഗാന്ധിയെ കവച്ചുവെക്കും നരേന്ദ്ര മോദി എന്നും ലോകേഷ് ചന്ദ്ര പറഞ്ഞു.

ഞാന്‍ ഒരു കോണ്‍ഗ്രസുകാരനാണ്. ഇന്ദിരാഗാന്ധിയുമായി എനിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്‍ ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി അടുപ്പം സൂക്ഷിച്ചിരുന്നു. എന്നാല്‍ മോദി എല്ലാവരില്‍ നിന്നും വ്യത്യസ്തനാണ്. തിരഞ്ഞെടുപ്പ് വരെ മാത്രമേ അദ്ദേഹത്തിന് രാഷ്ട്രീയം ഉള്ളൂ. അതിന് ശേഷം രാജ്യത്തെക്കുറിച്ച് മാത്രമേ മോദി ചിന്തിക്കുന്നുള്ളൂ.

പൊതുപ്രവര്‍ത്തനത്തിനും അക്കാദമിക് സംഭാവനകള്‍ക്കുമായി 2006 ലാണ് ലോകേഷ് ചന്ദ്രയെ രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചത്. നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യാഴാഴ്ച ചന്ദ്രയെ ഐ സി സി ആറിന്റെ അധ്യക്ഷനായി നിയമിച്ചിരുന്നു. സംസ്‌കൃതവും പാലിയും ലാറ്റിനും ജര്‍മനും റഷ്യനും ഉള്‍പ്പെടെ 16 ഭാഷകളില്‍ വിദഗ്ധനാണ് 87കാരനായ ലോകേഷ് ചന്ദ്ര.

English summary
The newly appointed ICCR Lokesh Chandra described Prime Minister Narendra Modi is incarnation of god
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X