കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലിം രാജ്യങ്ങളില്‍ രാമന്‍ വാഴ്ത്തപ്പെടുന്നു... ഇന്ത്യയ്ക്ക് പുറത്തെ രാമനെ കുറിച്ച് മോദി

Google Oneindia Malayalam News

അയോധ്യ: ഇന്ത്യയ്ക്ക് പുറത്ത് ഒട്ടേറെ രാജ്യങ്ങളില്‍ രാമനെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി എണ്ണിപ്പറഞ്ഞ രാജ്യങ്ങളില്‍ ചിലത് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളാണ്.

അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തിനുള്ള ശിലാസ്ഥാപന കര്‍മത്തിന് ശേഷം നടന്ന പൊതു ചടങ്ങില്‍ സംസാരിക്കവെയാണ് മോദി ഇന്ത്യക്ക് പുറത്തുള്ള രാമന്‍ എങ്ങനെ എന്ന കാര്യം വിശദീകരിച്ചത്. ഒട്ടേറെ സന്യാസിമാരും പ്രമുഖരും മോദിയുടെ പ്രസംഗം കേള്‍ക്കാനുണ്ടായിരുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഇങ്ങനെ...

രാമന് പ്രത്യേക പദവി

രാമന് പ്രത്യേക പദവി

വിവിധ ഭാഷകളിലും സംസ്‌കാരങ്ങളിലും രാജ്യങ്ങളിലും രാമന്‍ ഏറെ പ്രാധാന്യത്തോടെ ഇന്നും നിലനില്‍ക്കുന്നു. ഇന്തോനേഷ്യയും കംപോഡിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ രാമന് പ്രത്യേക പദവിയുണ്ട്. രാമായണത്തിന്റെ വിവിധ രൂപങ്ങള്‍ അവര്‍ പിന്തുടരുന്നു.

രാമനെ ആരാധിക്കുന്നവര്‍

രാമനെ ആരാധിക്കുന്നവര്‍

ഇന്ത്യയിലെ പോലെ രാമനെ ആരാധിക്കുന്ന മറ്റു ചില രാജ്യങ്ങളുണ്ട്. രാമായണത്തിന്റെ മറ്റു രൂപങ്ങള്‍ ഈ രാജ്യങ്ങളില്‍ പ്രാധാന്യത്തോടെ കാണുകയും ചെയ്യുന്നു. ഇന്തോനേഷ്യയില്‍ കകവിന്‍ രാമായണ, സ്വര്‍ണദീപ് രാമായണ, യോഗേശ്വര്‍ രാമായണ എന്നിവ വളരെ ജനകീയമാണ്.

മലേഷ്യയില്‍...

മലേഷ്യയില്‍...

കംപോഡിയയില്‍ രാമനെ ഇന്നും ആരാധിക്കുന്നവരുണ്ട്. റിയാംകര്‍ രാമായണ എന്നത് അവിടെ വളരെ ജനകീയമാണ്. കംപോഡിയയില്‍ രാമായണത്തിന്റെ വിവിധ രൂപങ്ങള്‍ കാണാന്‍ സാധിക്കും. മലേഷ്യയില്‍ ഹികായത് സെരി രാമ എന്നത് വളരെ പ്രശസ്തമാണ്.

ദേശീയ ഇതിഹാസം

ദേശീയ ഇതിഹാസം

തായ്‌ലാന്റില്‍ രാമാകിന്‍ എന്നത് ദേശീയ ഇതിഹാസമാണ്. ഇറാനിലും ചൈനയിലും നിങ്ങള്‍ക്ക്് രാമായണത്തിന്റെ വിവിധ രൂപങ്ങള്‍ കാണാം. ശ്രീലങ്കയില്‍ ജാനകി ഹരണ്‍ എന്ന പേരില്‍ രാമായണം പ്രശസ്തമാണ്. നേപ്പാളുമായുള്ള രാമന്റെ ബന്ധം ജാനകിയുമായി ബന്ധപ്പെട്ടിരിക്കുന്നു.

കോടിക്കണക്കിന് ആളുകള്‍

കോടിക്കണക്കിന് ആളുകള്‍

വിവിധ രാജ്യങ്ങളിലെ ഭാഷകളില്‍ രാമന്റെ കഥകള്‍ ഇപ്പോഴും കാണാം. രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ ഈ രാജ്യങ്ങളിലെ കോടിക്കണക്കിന് ആളുകള്‍ സന്തോഷത്തിലാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. രാമക്ഷേത്രം ഇന്ത്യയുടെ ബൃഹത്തായ പൈതൃകത്തെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നും മോദി പറഞ്ഞു.

സന്യാസിമാരടക്കം 175 പേര്‍

സന്യാസിമാരടക്കം 175 പേര്‍

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സന്യാസിമാരടക്കം 175 പേരാണ് മോദി പങ്കെടുത്ത ചടങ്ങിന് എത്തിയത്. ഇവര്‍ പ്രത്യേക ക്ഷണം സ്വീകരിച്ച് വന്നവരാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ അകലം പാലിച്ചായിരുന്നു സദസ് ഒരുക്കിയത്. കര്‍ശന സുരക്ഷയിലായിരുന്നു അയോധ്യിയലെ പരിപാടികള്‍.

യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?യോഗിയുടെ പേര് മാറ്റി നരേന്ദ്ര മോദി, ട്വിറ്ററില്‍ ട്രെന്റിങ്!! പ്രധാനമന്ത്രിക്ക് അബദ്ധം പറ്റിയതോ?

ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്ഹാഗിയ സോഫിയ ഓര്‍മയില്ലേ? ബാബറി മസ്ജിദ് എന്നും പള്ളിയായിരിക്കും- മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

'രാമക്ഷേത്രത്തിന് കഠിനാധ്വാനം ചെയ്ത് മോദി'; മുതിര്‍ന്ന നേതാവിനെതിരെ നടപടിയുമായി ഡിഎംകെ'രാമക്ഷേത്രത്തിന് കഠിനാധ്വാനം ചെയ്ത് മോദി'; മുതിര്‍ന്ന നേതാവിനെതിരെ നടപടിയുമായി ഡിഎംകെ

English summary
Narendra Modi indicates Muslim-majority countries connections with Ram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X