കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രിൽ 15 ന് ലോക്ക് ഡൗൺ ഒറ്റയടിക്ക് പിൻവലിക്കില്ല? സൂചന നൽകി മോദി, പട്ടിക തയ്യാറാക്കാൻ നിർദ്ദേശം

  • By Aami Madhu
Google Oneindia Malayalam News

ദില്ല; ഏപ്രിൽ 14 ന് ലോക്ക് ഡൗൺ അവസാനിക്കുമോ ഇല്ലയോ എന്ന ആശങ്കയിലാണ് ജനം. ഇത് സംബന്ധിച്ച് സർക്കാർ ഇതുവരെ തിരുമാനങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല. ലോക്ക് ഡൗൺ നീട്ടണമെന്നാണ് സംസ്ഥാനങ്ങൾ കേന്ദ്രത്തോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ ഏപ്രില് 15 ന് ശേഷം എടുത്ത് കളഞ്ഞാൽ വരാനിരിക്കുന്നത് വലിയ പ്രതിസന്ധിയാകുമെന്ന മുന്നറിയിപ്പ് ആരോഗ്യ വകുപ്പും നൽകുന്നുണ്ട്.

അതിനിടെ ലോക്ക് ‍ഡൗണിന് ശേഷം രാജ്യത്ത് നടപ്പാക്കേണ്ട കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ ഇന്ന് പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് നടത്തി. വിശദാംശങ്ങളിലേക്ക്

കൊവിഡ് കേസുകൾ ഉയർന്നു

കൊവിഡ് കേസുകൾ ഉയർന്നു

ഇന്ത്യയിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്. നിലവിൽ നാലായിരത്തിന് മുകളിലാണ് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം. മരണം 100 കഴിഞ്ഞു. ഇനിയും രോഗികളുടെ എണ്ണം ഉയരുമെന്ന മുന്നറിയിപ്പാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്. ഈ സാഹചര്യത്തിൽ ഇനി ലോക് ഡൗൺ നീട്ടുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

കേന്ദ്രമന്ത്രിമാരുമായി ചർച്ച

കേന്ദ്രമന്ത്രിമാരുമായി ചർച്ച

മാർച്ച് 25 മുതൽ രാജ്യത്ത് ലോക്ക് ഡൗൺ നടപ്പിലുണ്ട്. ഏപ്രിൽ 15 നാണ് കാലാവധി അവസാനിക്കുന്നത്. ഒറ്റയടിക്ക് ലോക്ക് ഡൗൺ ഒഴിവാക്കിയിൽ അത് സ്ഥിതി കൂടുതൽ ഗുരുതരമാകാൻ ഇടയുണ്ടാകുമെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗണിന് ശേഷം നടപ്പാക്കേണ്ട നിർണായക തിരുമാനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി കേന്ദ്ര മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയത്.

10 മുൻഗണന മേഖലകൾ

10 മുൻഗണന മേഖലകൾ

സാഹചര്യത്തെ നേരിടാൻ മോദി മന്ത്രിമാരോട് നിർദ്ദേശം തേടി. സാമൂഹിക അകലം പാലിക്കുന്നത് കർശനമാക്കണം. അതുകൊണ്ട് തന്നെ ലോക്ക് ഡൗണിന് പിന്നാലെ ശ്രദ്ധ ചെലുത്തേണ്ട പത്ത് മുൻഗണന മേഖലകളും പത്ത് നിർണായ തിരുമാനങ്ങളും സംബന്ധിച്ച പട്ടിക തയ്യാറാക്കാൻ മോദി മന്ത്രിമാരാോട് വശ്യപ്പെട്ടു.

മെയ്ക്ക് ഇൻ ഇന്ത്യ

മെയ്ക്ക് ഇൻ ഇന്ത്യ

ഇന്ത്യ മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. അതിനാൽ മെയ്ക്ക് ഇൻ ഇന്ത്യ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. സാമ്പത്തിക പ്രതിസന്ധി ലഘൂകരിക്കുന്നതിന് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ പ്രവർത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ക്ഷേമ പദ്ധതികൾ

ക്ഷേമ പദ്ധതികൾ

കൊറോണ ഹോട്ട്സ്പോട്ടുകൾ നിലവിൽ ഇല്ലാത്ത വകുപ്പുകൾ സാവധാനം തുറക്കുന്നതിനുള്ള പ്ലാൻ തയ്യാറാക്കണണമെന്നും കൂടിക്കാഴ്ചയിൽ മോദി ആവശ്യപ്പെട്ടു.അതേസമയം കൊറോണയെ നേരിടാൻ കേന്ദ്രം സ്വീകരിക്കുന്ന നടപടികളെ മറ്റ് മന്ത്രിമാർ അഭിനന്ദിച്ചു. കാർഷിക, സമ്പദ് വ്യവസ്ഥ. ക്ഷേമപരിപാടികൾ തുടങ്ങിയ വിഷയങ്ങളും യോഗത്തിൽ ചർച്ചയായി.

English summary
Narendra modi interacted with ministers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X