മോദിയെ പോലെ ഭീരുവായ പ്രധാനമന്ത്രിയെ നാളിതുവരെ കണ്ടില്ലെന്ന് പ്രിയങ്ക ഗാന്ധി
ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീരുവാണെന്ന് പ്രിയങ്ക ഗാന്ധി. നരേന്ദ്രമോദിയെ പോലെ ഇത്രയും ഭീരുവായ ഒരു പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ലെന്നും പ്രിയങ്ക പറയുന്നു. രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ അതി രൂക്ഷമായാണ് പ്രിയങ്ക മോദിക്കെതിരെ പരാമര്‍ശമുന്നയിക്കുന്നത്. രാജീവ് ഗാന്ധി ഇന്ത്യ കണ്ട ഒന്നാം നമ്പര്‍ അഴിമതിക്കാരനാണെന്നായിരുന്നു മോദിയുടെ പരാമര്‍ശം.
മോദിയെ പോലെ ഭീരുവും മടിയനുമായ പ്രധാനമന്ത്രിയെ ഇതുവരെ കണ്ടിട്ടില്ല. ടിവിയില്‍ വരുന്നതുകൊണ്ടോ പ്രചാരണം ലഭിച്ചതുകൊണ്ടോ രാഷ്ട്രീയത്തില്‍ ശക്തി ലഭിക്കില്ലെന്നും പ്രിയങ്ക പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നവരാണ് രാഷ്ട്രീയമായി ശക്തര്‍. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നവരാണ് അവര്‍, എന്നാല്‍ മോദി പ്രശ്‌നങ്ങള്‍ കേള്‍ക്കും അതിന് മറുപടി നല്‍കില്ലെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാജീവ് ഗാന്ധിയെ കുറിച്ച് മോദി നടത്തിയ പരാമര്‍ശത്തില്‍ റാഫേലിന് പിന്നിലെ കഥകള്‍ പുറത്ത് വിടാന്‍ രാഹുല്‍ ഗാന്ധി ബിജെപി നേതൃത്വത്തിനോട് ആവശ്യപ്പെട്ടിരുന്നു. യുവാക്കള്‍ക്ക് ജോലി നല്‍കാമെന്ന വാഗ്ദാന ലംഘനം നല്‍കിയതിന് ആദ്യം മറുപടി നല്‍കണമെന്നും തന്റെ പിതാവില്‍ ആരോപണമുന്നയിക്കുന്നതിന് മുന്നേ ഇതില്‍ വിശദീകരണം നല്‍കണമെന്നും രാഹുല്‍ പറഞ്ഞിരുന്നു.
രാജീവ് ഗാന്ധിക്കെതിരെ വാക്‌പോര് നടത്തിയ മോദി വ്യാപക വിമര്‍ശനമുയര്‍ന്നിട്ടും ഇതില്‍ നിന്ന് പിന്മാറിയിരുന്നില്ല. രാജീവ് ഗാന്ധി രാജ്യത്തിനായി രക്തസാക്ഷിത്വം വഹിച്ചയാളാണ്. അദ്ദേഹം നമ്മുടെ പ്രധാനമന്ത്രിയുമായിരുന്നു, എന്നാല്‍ അദ്ദേഹത്തിനെതിരെ ആര്‍ക്കും സംസാരിച്ചുകൂട എന്നത് വൈരുദ്ധ്യമാണെന്നും നിര്‍മല സീതാരമന്‍ പറഞ്ഞു.












Click it and Unblock the Notifications