കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി തീവ്രവാദി; അധികാരത്തിലെത്തിയാൽ ന്യൂനപക്ഷങ്ങളെ ആക്രമിക്കും,രൂക്ഷ വിമർശനവുമായി ചന്ദ്രബാബു നായിഡു

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ചന്ദ്രബാബു നായിഡു | Oneindia Malayalam

ദില്ലി: കഴിഞ്ഞ ദിവസം ബാബഹുബലി സിനിമയിലെ ബല്ലാല ദേവനുമായിട്ടായിരുന്നു ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉപമിച്ചിരുന്നത്. ഇതിന് ചുട്ട മറുപടിയുമായി ചന്ദ്രബാബു നായിഡു രംഗത്തെത്തി. നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

<strong>കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം</strong>കനത്ത ചൂടിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

നരേന്ദ്രമോദി ഏറ്റവും വലിയ തീവ്രവാദിയാണെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ പരാമർശം. അദ്ദേഹം ഒരിക്കലും ഒരു നല്ല മനുഷ്യനല്ല. പ്രിയപ്പെട്ട ന്യൂനപക്ഷ സഹോദരങ്ങളോട് ഒന്നേ പറയാനുള്ളൂ, മോദിക്ക് വോട്ട് നൽകുകയാണെങ്കിൽ പിന്നാലെ പല പ്രശ്നങ്ങളും നിങ്ങളെ തേടി വരുമെന്ന് അദ്ദേഹം പറഞ്ഞു. മുത്തലാഖ് ബില്‍ പാസ്സാക്കിയത് മോദിയാണ്. നിങ്ങളെ ജയിലിലടക്കാവുന്ന നിയമമാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

Chandrababu Naidu


2002 ലെ ഗുജറാത്ത് കലാപ സമയത്ത് മോദിയുടെ രാജി ആവശ്യപ്പെട്ട ആദ്യവ്യക്തി ഞാനാണെന്നും അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങൾ മോദിക്കുള്ള സന്ദർശാനാനുമതി നിഷേധിച്ചിരുന്നു. ഒരു തവണ കൂടി മോദി ഭരണത്തിലേറിയാൽ ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. പറഞ്ഞ കാര്യങ്ങള്‍ മാറ്റിപ്പറയുകയും വാഗ്ദാനങ്ങള്‍ പാലിക്കാതെയുമിരിക്കുന്ന ചന്ദ്രബാബു നായിഡു ബാഹുബലി സിനിമയിലെ ബല്ലാല ദേവനെപ്പോലയാണെന്നായിരുന്നു മോദിയുടെ പരിഹാസം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

പലപ്പോഴും മോദി ചന്ദ്രബാബു നായിഡുവിന്റെ തന്റെ പ്രസംഗത്തിൽ കടന്നാക്രമിച്ചിട്ടുണ്ട്. സേവാ മിത്ര ആപ്പ് ഉപയോഗിച്ച് ജനങ്ങളുടെ വിവരങ്ങൾ ചോർത്തുകയാണെന്ന് ആരോപിച്ചിരുന്നു. യൂടേണ്‍ ബാബു എന്നും ചന്ദ്രബാബു നായിഡുവിനെ വിശേഷിപ്പിച്ചിരുന്നു.

English summary
Narendra Modi is a terrorist, says Chandrababu Naidu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X