മോദി അടിക്കടി വസ്ത്രം മാറുന്നതില്‍ കോണ്‍ഗ്രസിന് ആശങ്ക
ദില്ലി: അമേരിക്കയില്‍ സന്ദര്‍ശനം നടത്തവെ ഗാന്ധി കുടുംബത്തിനെതിരെ പരോക്ഷമായ വിമര്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോണ്‍ഗ്രസ് രംഗത്തെത്തി. മോദി ഒരു ഷോ മാന്‍ ആണെന്നും ഒരു ദിവസം തന്നെ പലതവണ വസ്ത്രം മാറുന്ന ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയില്‍ കോണ്‍ഗ്രസിന് ആശങ്കയുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
അമ്മയെക്കുറിച്ചുള്ള ചോദ്യത്തിന് ഫേസ്ബുക്ക് ആസ്ഥാനത്തുവെച്ച് മോദി കണ്ണീര്‍ വാര്‍ത്തത് തട്ടിപ്പാണെന്നും കോണ്‍ഗ്രസ് പറയുന്നു. ഇത്രയധികം സ്‌നേഹം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ടാണ് അമ്മയെ തനിക്കൊപ്പം താമസിപ്പിക്കാന്‍ മോദി ശ്രമിക്കാത്തതെന്ന് ആനന്ദ് ശര്‍മ ചോദിക്കുന്നു. 12 വര്‍ഷം ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പോലും അമ്മയെ മോദി കൂടെ താമസിപ്പിച്ചിരുന്നില്ല.

മോദി പ്രധാനമന്ത്രിയാകുന്ന സത്യപ്രതിജ്ഞാ ചടങ്ങിലും അവരെ പങ്കെടുപ്പിച്ചിരുന്നില്ലെന്ന് ആനന്ദ് ശര്‍മ കുറ്റപ്പെടുത്തി. ഇത്തരത്തിലുള്ള ഒരാള്‍ ടെക് ഭീമമന്‍മാര്‍ക്കുമുന്നില്‍ അമ്മയെക്കുറിച്ച് വികാരാധീനനായത് തട്ടിപ്പാണെന്നാണ് കോണ്‍ഗ്രസിന്റെ ഭാഷ്യം. ഗാന്ധി കുടുംബത്തിനെതിരെ മോദിയുടെ ആരോപണം വീമ്പു പറയലാണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു.

മോദിക്കെതിരെ അഴിമതി ആരോപണമില്ലെന്നത് ലളിത് മോദിയും ബിജെപി നേതാക്കളും തമ്മിലുള്ള ബന്ധം മറച്ചുവെച്ചിട്ടാണ്. ഇത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. തനിക്കെതിരെ അഴിമതി ആരോപണമില്ലെന്നും എന്നാല്‍ ചില രാഷ്ട്രീയക്കാരും അവരുടെ മരുമക്കളും കോടികള്‍ സമ്പാദിച്ചെന്നുമായിരുന്നു മോദിയുടെ ആരോപണം.












Click it and Unblock the Notifications