കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് സർവേ ഫലം; 37 ശതമാനം പേരുടെ പിന്തുണ

Google Oneindia Malayalam News

ദില്ലി: രാജ്യം കണ്ടതിൽവെച്ച് ഏറ്റവും മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് സർവേഫലം. മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാ ഗാന്ധി, അടൽ ബിഹാരി വാജ്പേയി, ജവഹർലാൽ നെഹ്റു എന്നിവരെ പിന്തള്ളിയാണ് നരേന്ദ്രമോദി ഒന്നാം സ്ഥാനത്ത് എത്തിയത്. ഇന്ത്യാ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ 2019 സർവേയുടേതാണ് റിപ്പോർട്ട്.

 സൗദി അരാംകോ ലോകത്ത് നമ്പര്‍ വണ്‍; ലാഭവിഹിതം കൊടുത്തത് 4600 കോടി ഡോളര്‍!! ലക്ഷ്യം ഏഷ്യ സൗദി അരാംകോ ലോകത്ത് നമ്പര്‍ വണ്‍; ലാഭവിഹിതം കൊടുത്തത് 4600 കോടി ഡോളര്‍!! ലക്ഷ്യം ഏഷ്യ

സർവേയിൽ പങ്കെടുത്ത 37 ശതമാനം പേർ മികച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ 14 ശതമാനം പേരാണ് ഇന്ദിരാ ഗാന്ധിയെ പിന്തുണച്ചത്. 11 ശതമാനം പേരുടെ പിന്തുണയോടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി മൂന്നാം സ്ഥാനത്തെത്തി. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവായിരുന്നു ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നാണ് സർവേയിൽ പങ്കെടുത്ത 9 ശതമാനം പേരുടെ അഭിപ്രായം.

modi

ലാൽ ബഹദൂർ ശാസ്ത്രിയേയും രാജീവ് ഗാന്ധിയേയും 6 ശതമാനം പേർ പിന്തുണച്ചു. മൻമോഹൻ സിംഗ് മികച്ച പ്രധാനമന്ത്രിയായിരുന്നുവെന്ന് 9 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 3 ശതമാനം പേർ ഗുൽസാരി ലാൽ നന്ദയെ പിന്തുണച്ചു.

ജമ്മു കശ്മീരിലെ കേന്ദ്ര സർക്കാരിന്റെ നിർണായക നീക്കങ്ങൾക്ക് മുമ്പാണ് സർവേ നടത്തിയത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞ് കശ്മീരിനെ രണ്ടായി വിഭജിക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനം. കശ്മീരിൽ ചരിത്രപരമായ വിഡ്ഢിത്തം തിരുത്തിയെന്ന് കേന്ദ്രസർക്കാർ അവകാശപ്പെടുമ്പോൾ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. അതേ സമയം മൂഡ് ഓഫ് ദി നേഷൻ സർവേയിൽ പങ്കെടുത്ത 65 ശതമാനം ആളുകളും അടുത്ത 5 വർഷത്തിനുള്ളിൽ നരേന്ദ്ര മോദി സർക്കാർ കശ്മീർ പ്രശ്നത്തിന് പരിഹാരം കാണുമെന്നാണ് അഭിപ്രായപ്പെട്ടത്.

English summary
Narendra Modi is the best Prime minister of India so far, says MOTN survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X