നരേന്ദ്രമോദി പുതിയ രാഷ്ട്രപിതാവ്; വിവാദ പരാമര്‍ശവുമായി അമൃത ഫഡ്നാവിസ്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസ്. ഒരു അഭിമുഖത്തില്‍ ആയിരുന്നു ഗായിക കൂടിയായ അമൃത ഫഡ്നാവിന്റെ പരാമര്‍ശം. ഇന്ത്യയ്ക്ക് രണ്ട് രാഷ്ട്രപിതാക്കള്‍ ഉണ്ട് എന്നും മഹാത്മ ഗാന്ധിയാണ് പഴയ ഇന്ത്യയുടെ രാഷ്ട്രപിതാവ് എന്നും അമൃത ഫഡ്നാവിസ് പറഞ്ഞു.
പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവ് നരേന്ദ്ര മോദി ആണ് എന്നും അമൃത ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷവും സമാന പരാമര്‍ശം അമൃത ഫഡ്നാവിസ് നടത്തിയിരുന്നു. ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് അമൃത ഫഡ്നാവിസ് പഴയ നിലപാട് വീണ്ടും ആവര്‍ത്തിച്ചത്.

മഹാത്മാഗാന്ധി രാജ്യത്തിന്റെ രാഷ്ട്രപിതാവാണെന്നും മോദി പുതിയ ഇന്ത്യയുടെ രാഷ്ട്രപിതാവാണെന്നും ആയയിരുന്നു അമൃത ഫഡ്നാവിസ് പ്രതികരിച്ചത്. അമൃത ഫഡ്നാവിസിന്റെ പരാമര്‍ശത്തിന് എതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ യശോമതി താക്കൂര്‍ അമൃത ഫഡ്നാവിസിനെ രൂക്ഷമായി വിമര്‍ശിച്ചു.
ബി ജെ പിയുടെയും ആര് എസ് എസിന്റെയും ആശയങ്ങള്‍ പിന്തുടരുന്ന ആളുകള്‍ ഗാന്ധിജിയെ വീണ്ടും വീണ്ടും കൊല്ലാന്‍ ശ്രമിക്കുന്നു. നുണകള്‍ ആവര്‍ത്തിച്ചും ഗാന്ധിജിയെപ്പോലുള്ള മഹാന്മാരെ അപകീര്‍ത്തിപ്പെടുത്തിയും ചരിത്രം മാറ്റിമറിക്കുന്നതിലുള്ള വ്യഗ്രതയിലാണ് അവര്‍ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് എന്നാണ് യശോമതി താക്കൂര്‍ പറഞ്ഞത്.
മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ഛത്രപതി ശിവാജി മഹാരാജിനെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ പ്രതിപക്ഷത്തിന്റെ പരിഹാസം നേരിട്ടതിന് തൊട്ടുപിന്നാലെയാണ് അമൃതയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമായിരുന്നു. നേരത്തെ പ്രതിപക്ഷ വിമര്‍ശനത്തെ തുടര്‍ന്ന് ഭഗത് സിംഗ് കോഷിയാരി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് തന്റെ ഭാഗം വിശദീകരിച്ച് കത്തെഴുതിയിരുന്നു.
രാജ്യത്തിന്റെ പ്രതീകങ്ങളെ അപമാനിക്കുന്നത് താന്‍ ഒരിക്കലും കരുതിയിട്ടില്ല എന്നും ഛത്രപതി ശിവാജി മഹാരാജ്, മഹാറാണാ പ്രതാപ്, ശ്രീ ഗുരു ഗോവിന്ദ് സിംഗ് എന്നിവരെ അപമാനിക്കുന്നത് തനിക്ക് സ്വപ്നത്തില്‍ പോലും സങ്കല്പ്പിക്കാന് കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു. അറിയാതെ തെറ്റ് ചെയ്താലും ഖേദം പ്രകടിപ്പിക്കാനോ ഉടന്‍ മാപ്പ് ചോദിക്കാനോ താന്‍ മടിക്കില്ല എന്നും ഭഗത് സിംഗ് കോഷിയാരി പറഞ്ഞിരുന്നു.
അതേസമയം ശിവാജി മഹാരാജിനെ അപമാനിച്ചതിന് ഭഗത് സിംഗ് കോഷിയാരിയെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്നും നീക്കണം എന്ന് പ്രതിപക്ഷമായ മഹാ വികാസ് അഘാഡി സഖ്യം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭഗത് സിംഗ് കോഷിയാരി കത്തെഴുതിയിരിക്കുന്നത്.
-
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും'












Click it and Unblock the Notifications