Get Updates
Get notified of breaking news, exclusive insights, and must-see stories!

'ബിആര്‍എസിനേയും കോണ്‍ഗ്രസിനേയും സൂക്ഷിച്ചോ..'; തെലങ്കാനയിലെ ജനങ്ങളോട് നരേന്ദ്ര മോദി

ഹൈദരാബാദ്: തെലങ്കാന സര്‍ക്കാരിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും എതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കെസിആര്‍ തന്റെ കുടുംബത്തിന്റെ വികസനത്തിന് വേണ്ടി മാത്രമാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ജനങ്ങള്‍ക്ക് അദ്ദേഹത്തിന്റെ ഭരണം കൊണ്ട് യാതൊരു നേട്ടവുമുണ്ടായിട്ടില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. 6100 കോടി രൂപയുടെ വിവിധ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ തറക്കല്ലിടല്‍ നിര്‍വഹിക്കുന്നതിനാണ് അദ്ദേഹം തെലങ്കാനയിലെത്തിയത്.

കുടുംബ രാഷ്ട്രീയത്തിനും അഴിമതിക്കും എതിരെ തെലങ്കാനയിലെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയ നരേന്ദ്രമോദി ബിആര്‍എസിനെയും കോണ്‍ഗ്രസിനെയും സൂക്ഷിക്കണമെന്നും ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. കെസിആര്‍ സര്‍ക്കാര്‍ എന്നാല്‍ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ എന്നാണ് അര്‍ത്ഥമാക്കുന്നതെന്നും ഇപ്പോള്‍ അവരുടെ അഴിമതി ഡല്‍ഹിയിലേക്കും വ്യാപിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

modi

ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി നിറവേറ്റുകയാണെന്നും മോദി പറഞ്ഞു. തെലങ്കാനയിലെ ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബിആര്‍എസ് സര്‍ക്കാര്‍ വ്യത്യസ്ത തന്ത്രങ്ങള്‍ പരീക്ഷിക്കുകയാണ്. അതേസമയം ഇന്ത്യയുടെ ചരിത്രത്തിലെ മഹത്തായ സംഭാവനകള്‍ക്ക് തെലങ്കാനയിലെ ജനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

'തെലങ്കാന സംസ്ഥാനം പുതിയതായിരിക്കാം. എന്നാല്‍ ഇന്ത്യയുടെ ചരിത്രത്തില്‍ തെലങ്കാനയുടെയും അവിടത്തെ ജനങ്ങളുടെയും സംഭാവന മഹത്തരമാണ്,' മോദി പറഞ്ഞു. ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയതിന് തെലങ്കാനയിലെ ജനങ്ങളുടെ പങ്ക് വലുതാണ് എന്നും മോദി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ ലോകം മുന്നോട്ട് വരുമ്പോള്‍ തെലങ്കാനയിലെ ജനങ്ങള്‍ക്കും അനന്തമായ അവസരങ്ങളാണ് തുറക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ സുവര്‍ണ്ണ കാലഘട്ടത്തിലെ ഓരോ സെക്കന്‍ഡും നാം ഉപയോഗിക്കണം. ഇന്ത്യയുടെ ഒരു ഭാഗവും വികസനത്തിന്റെ ദ്രുതഗതിയില്‍ പിന്നിലാകരുത് എന്നും പ്രധാനമന്ത്രി പറഞ്ഞു. 500 കോടിയിലധികം രൂപ ചെലവില്‍ വികസിപ്പിക്കുന്ന റെയില്‍വേ വാഗണ്‍ നിര്‍മാണ യൂണിറ്റും അദ്ദേഹം ഇന്ന് സംസ്ഥാനത്ത് തറക്കല്ലിട്ട പദ്ധതികളില്‍ ഉള്‍പ്പെടുന്നു. വാറങ്കലിലെ പ്രശസ്തമായ ഭദ്രകാളി ക്ഷേത്രത്തില്‍ മോദി പ്രാര്‍ഥന നടത്തിയിരുന്നു.

തെലങ്കാനയില്‍ ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. തെലങ്കാനയില്‍ നിന്ന് മോദി രാജസ്ഥാനിലേക്കാണ് പോകുന്നത്. ജൂലൈ 7 മുതല്‍ 8 വരെ ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങി നാല് സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പര്യടനം നടത്തുന്നുണ്ട്. ഇതില്‍ ഉത്തര്‍പ്രദേശ് ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+