കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഫ്ഡിഐ എന്നാല്‍ ഫസ്റ്റ് ഡെവലപ്പ് ഇന്ത്യയെന്ന് മോദി

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: മോദി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ 'ഇന്ത്യയില്‍ നിര്‍മിക്കുക'( മേക്ക് ഇന്‍ ഇന്ത്യ) പദ്ധതിക്ക് തുടക്കമായി. ദില്ലിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോഗോ പുറത്തിറക്കി.

എഫ്ഡിഐ(നേരിട്ടുള്ള വിദേശ നിക്ഷേപം) എന്നതിനെ ഫസ്റ്റ് ഡെവലപ്പ് ഇന്ത്യ എന്നാണ് താന്‍ അര്‍ത്ഥമാക്കുന്നതെന്ന് ചടങ്ങില്‍ മോദി പറഞ്ഞു. മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയും പുതിയ തൊഴില്‍ മേഖലകളും സാധ്യമാകുമെന്നും മോദി പറഞ്ഞു.

മുകേഷ് അംബാനി, സൈറസ് മിസ്ത്രി, അസിം പ്രേംജി, കുമാര മംഗലം ബിര്‍ള, ചന്ദ കൊച്ചാര്‍ തുടങ്ങി രാജ്യത്തെ പ്രമുഖ ബിസിനസ് രാജാക്കന്‍മാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. കാറുകള്‍ മുതല്‍ സോഫ്റ്റ് വെയറുകള്‍ വരേയും, കൃത്രിമോപഗ്രഹങ്ങള്‍ മുതല്‍ അന്തര്‍വാഹിനകള്‍ വരേയും ലോകത്തിന് വേണ്ടി നിര്‍മിക്കുന്ന രാജ്യമായി ഇന്ത്യ മാറുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു.

ലോകം ഏഷ്യയിലേക്കും ഇന്ത്യയിലേക്കും വരാന്‍ തയ്യാറായി നില്‍ക്കുന്ന സമയമാണിതെന്ന് മോദി പറഞ്ഞു. ലോകത്തെ സംബന്ധിച്ച് ഏറ്റവുംനല്ല സ്ഥലം ഇന്ത്യയായിരിക്കും. മികച്ച ജനാധിപത്യസംവിധാനവും ഭൂമിശാസ്ത്രപരമായ വ്യത്യസ്തതയും നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മികച്ചഭരണത്തെ കുറിച്ച് മാത്രമല്ല താന്‍ പറയുന്നത്. ഫലപ്രദമായവും ലളിതമായതും ആയ ഭരണത്തെക്കുറിച്ച് കൂടിയാണ്.

ദേശീയവും വിദേശീയവും ആയ കമ്പനികളോട് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ മോദി ആഹ്വാനം ചെയ്തു.

English summary
Narendra Modi launches Make in India campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X