മോദി പുറപ്പെട്ടു, അമേരിക്കയിലേക്ക്
ദില്ലി: അഞ്ച് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് തിരിച്ചു. ഗുജറാത്ത് കലാപത്തിന് ശേഷം തുടര്‍ച്ചയായി വിസ നിഷേധിക്കപ്പെട്ട നരേന്ദ്ര മോദി പ്രധാനമന്ത്രിയായ ശേഷം പ്രത്യേക ക്ഷണപ്രകാരമാണ് അമേരിക്കയിലേക്ക് പോകുന്നത്. പ്രസിഡണ്ട് ബരാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയും ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിലെ പ്രസംഗവും മറ്റുമാണ് മോദിയുടെ സന്ദര്‍ശനത്തിലെ പ്രധാന പരിപാടികള്‍.
ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയുടെ നയതന്ത്ര, വ്യാപാര ബന്ധങ്ങളില്‍ ഉണ്ടാകാന്‍ പോകുന്ന മറ്റൊരു മുന്നേറ്റമാണ് മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലൂടെ പ്രതീക്ഷിക്കപ്പെടുന്നത്. പ്രഥമ ചൊവ്വാ പര്യവേഷണ ദൗത്യം വിജയിച്ചതിനെത്തുടര്‍ന്ന് ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ നിലയും വിലയും ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രി മോദി അമേരിക്ക സന്ദര്‍ശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തിലാണ് മോദി ഇറങ്ങുക. 27 ശനിയാഴ്ച മോദി ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയെ അഭിസംബോധന ചെയ്യും. 28 ഞായറാഴ്ച പ്രധാനമന്ത്രി മാഡിന്‍സണ്‍ സ്‌ക്വയറിലാണ് ഇന്ത്യന്‍ കമ്യൂണിറ്റിയുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. അതിന് ശേഷം 29 തിങ്കളാഴ്ച മോദി യു എസ് കോണ്‍ഗ്രസ് അംഗങ്ങളെ കാണാന്‍ വാഷിംഗ്ടണിലേക്ക് പറക്കും.
സെപ്തംബര്‍ 29 , 30 തീയതികളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു എസ് പ്രസിഡണ്ട് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ നയതന്ത്ര ബന്ധങ്ങള്‍ ചര്‍ച്ചയില്‍ വിഷയമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിന് ശേഷം വൈറ്റ് ഹൗസില്‍ വിരുന്ന് സല്‍ക്കാരം. സെപ്തംബര്‍ 30 ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തിരിച്ച് ഇന്ത്യയിലേക്ക് പറക്കും.












Click it and Unblock the Notifications