കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണക്കെതിരായ പോരാട്ടം: നിലവിളക്കില്‍ ഐക്യ ദീപം പകര്‍ന്ന് പ്രധാനമന്ത്രിയും

Google Oneindia Malayalam News

ദില്ലി: നിലവിളക്കില്‍ ഐക്യ ദീപം തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണക്കെതിരായ പോരട്ടത്തില്‍ രാജ്യ ഒറ്റക്കെട്ടന്ന സന്ദേശം വിളിച്ചോതിയ ഐക്യ ദീപം തെളിയക്കലില്‍ കേരളത്തിന്‍റെ പരമ്പരാഗത നിലവിളക്കിലാണ് പ്രധാനമന്ത്രി ദീപം പകര്‍ന്നത്. തന്‍റെ ഔദ്യോഗിക വസതിയില്‍ വെച്ച് രാത്രി 9 മണി മുതല്‍ ഒന്‍പത് മിനിട്ട് നേരും പ്രധാനമന്ത്രി ദീപം തെളിയിച്ചു. താന്‍ ദീപം തെളിയിക്കുന്ന ചിത്രം ട്വിറ്ററിലൂടെ അദ്ദേഹം പങ്കു വെക്കുകയും ചെയ്തു.

modi

അതേസമയം, കൊറോണയുടെ ഇരുട്ടിനെ വെളിച്ചം കൊണ്ട് നേരിടാനുള്ള പ്രധാനമന്ത്രി ആഹ്വാനം രാജ്യം ഒറ്റക്കെട്ടായി ഏറ്റെടുത്തു. രാജ്യത്തെ പ്രമുഖരും അപ്രമുഖരുമായ കോടിക്കണക്കിന് ജനങ്ങള്‍ വീട്ടിലെ വൈദ്യുത വിളക്കുകള്‍ അണച്ച് ചെറുദീപങ്ങള്‍ തെളിയിച്ചു. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രിമാരായ ഹർഷർധൻ, അമിത് ഷാ, രാജ്നാഥ് സിങ്, സ്മൃതി ഇറാനി, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ എല്ലാം തന്നെ ഐക്യ ദീപം തെളിയിക്കലില്‍ പങ്കാളികളായി.

'നിങ്ങള്‍ ഈ വാക്കുകള്‍ എഴുതി വെച്ചോളൂ.. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും''നിങ്ങള്‍ ഈ വാക്കുകള്‍ എഴുതി വെച്ചോളൂ.. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തും'

കേരളത്തിലെ ജനങ്ങളും ഐക്യ ദീപം തെളിയിക്കലില്‍ അണിചേര്‍ന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഔദ്യോഗിക വസതിയും പ്രധാനമന്ത്രിയുടെ ആഹ്വാനത്തില്‍ പങ്കുചേര്‍ന്നു. കൃത്യം 9 മണിക്ക് തന്നെ ക്ലിഫ് ഹൗസ് പരിസരത്തെ വിളക്കുകൾ അണയ്ക്കുകയും മുഖ്യമന്ത്രിമാരുടേയും മറ്റു മന്ത്രിമാരുടേയും ഓഫീസുകളിലേയും ജീവനക്കാര്‍ ദീപം തെളിയിച്ച് പരിപാടിയില്‍ പങ്കാളികളായി. പലയിടത്തും 9 മിനിറ്റ് കഴിഞ്ഞും ദീപം തെളിയിക്കല്‍ തുടര്‍ന്നു.

കൊറോണ പിടിച്ചു കുലുക്കി; ഗള്‍ഫ് നേരിടാന്‍ പോവുന്നത് വലിയ പ്രതിസന്ധിയെ, തൊഴില്‍ നഷ്ടം രൂക്ഷമാവുംകൊറോണ പിടിച്ചു കുലുക്കി; ഗള്‍ഫ് നേരിടാന്‍ പോവുന്നത് വലിയ പ്രതിസന്ധിയെ, തൊഴില്‍ നഷ്ടം രൂക്ഷമാവും

English summary
Narendra modi lighten the lamp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X