കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തർ പ്രദേശിൽ മോദിയുടെ അപരൻ ബിജെപി വിട്ടു! അഭിനന്ദൻ പതകും കോൺഗ്രസിലേക്ക്

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപി വിട്ട് പ്രമുഖൻ! | Setback For BJP | Oneindia Malayalam

ലക്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പ് മുറ്റത്തെത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ ബിജെപിക് പല സംസ്ഥാനങ്ങളിലും വന്‍ വെല്ലുവിളിയായിരിക്കുകയാണ് പാര്‍ട്ടിയിലെ കൊഴിഞ്ഞ് പോക്ക്. രാജസ്ഥാനിലും മധ്യപ്രദേശിലും അടക്കം നേതാക്കളും ജനപ്രതിനിധികളുമടക്കം പാര്‍ട്ടിയെ ഇതിനകം കൈയൊഴിഞ്ഞു കഴിഞ്ഞു.

ബിജെപി വിടുന്നവരില്‍ ഭൂരിപക്ഷവും പകരം തെരഞ്ഞെടുക്കുന്നത് രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേയുമാണ്. ഇത് ബിജെപിയുടെ ആശങ്ക ഉയര്‍ത്തുന്നു. പാര്‍ട്ടിയുടെ കോട്ടയായ ഉത്തര്‍ പ്രദേശില്‍ വമ്പനാണ് ബിജെപി വിട്ട് കോണ്‍ഗ്രസ് പാളയത്തിലേക്ക് പോയിരിക്കുന്നത്. ഞെട്ടല്‍ മാറാതിരിക്കുകയാണ് ബിജെപി. നരേന്ദ്ര മോദിയെ സംബന്ധിച്ച് നാണക്കേടാണ് ഈ പ്രമുഖന്റെ പോക്ക്.

നാണംകെട്ട് പാർട്ടി വിട്ടു

നാണംകെട്ട് പാർട്ടി വിട്ടു

അഭിനന്ദന്‍ പതകിനെ ഒറ്റ നോട്ടത്തില്‍ കണ്ടാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലെന്ന് ആരും പറയില്ല. ശരീരഭാഷയും മുഖവും താടിയുമെല്ലാം അതുപോലെ തന്നെ. മോദിയുടെ അപരന്‍ എന്ന നിലയ്ക്ക് രാജ്യമെങ്ങും ശ്രദ്ധേയനായ പതകിനെ ബിജെപി കൊണ്ട് നടന്ന് ഏറെ ആഘോഷിച്ചിട്ടുള്ളതാണ്. എന്നാലിപ്പോള്‍ നരേന്ദ്ര മോദി കാരണം നാണംകെട്ടാണ് അഭിനന്ദന്‍ പതക് ബിജെപി ബന്ധം ഉപേക്ഷിച്ചിരിക്കുന്നത്.

15 ലക്ഷം എവിടെ

15 ലക്ഷം എവിടെ

നരേന്ദ്ര മോദിയുടെ മോശം ഭരണത്തിന്റെ ഫലം താനാണ് അനുഭവിക്കുന്നത് എന്ന് അഭിനന്ദന്‍ പതക് പറയുന്നു. തന്നെ കാണുമ്പോള്‍ പലരും ചോദിക്കുന്നത് എപ്പോഴാണ് ബാങ്ക് അക്കൗണ്ടില്‍ 15 ലക്ഷം രൂപ വരിക എന്നതാണ്. 2014ല്‍ മോദി അധികാരത്തില്‍ എത്തുന്നതിന് മുന്‍പ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു അത്.

ജനരോഷം താൻ അനുഭവിക്കുന്നു

ജനരോഷം താൻ അനുഭവിക്കുന്നു

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം ഓരോ പൗരന്റെയും അക്കൗണ്ടിലെത്തിക്കും എന്ന്. ആ വാഗ്ദാനം വിശ്വസിച്ചവരാണ് തന്നെ കാണുമ്പോള്‍ പണം ചോദിക്കുന്നത്. ബിജെപി സര്‍ക്കാരിനോടുള്ള ജനത്തിന്റെ രോഷം താനാണ് പലപ്പോഴും അനുഭവിക്കുന്നതെന്നും പതക് പറയുന്നു.

ആളുകൾ ശപിക്കുന്നു

ആളുകൾ ശപിക്കുന്നു

ആളുകള്‍ തന്നെ ശപിക്കുകയും അടിക്കുകയും ചെയ്യുന്നു. അവര്‍ക്ക് അത്രയും ക്ഷമ നഷ്ടപ്പെട്ടിരിക്കുകയാണ് എന്നും അഭിനന്ദന്‍ പതക് വെളിപ്പെടുത്തുന്നു. ഈ അനുഭവങ്ങളാണ് ബിജെപി വിട്ട് കോണ്‍ഗ്രസിനെ തെരഞ്ഞെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത്. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും പതക് വ്യക്തമാക്കി.

വാഗ്ദാനങ്ങൾ പാലിച്ചില്ല

വാഗ്ദാനങ്ങൾ പാലിച്ചില്ല

താന്‍ മോദിയുടെ വലിയ ആരാധകന്‍ ആയിരുന്നുവെന്ന് പതക് പറയുന്നു. നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. എന്നാല്‍ മോദി സര്‍ക്കാര്‍ തന്നെ വളരെ അധികം നിരാശനാക്കിക്കളഞ്ഞു. നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ലെന്നും പതക് വ്യക്തമാക്കുന്നു.

നാണംകെട്ട് ബിജെപി

നാണംകെട്ട് ബിജെപി

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ കുറിച്ച് താന്‍ പ്രധാനമന്ത്രിക്ക് ഇതുവരെ 50ഓളം കത്തുകള്‍ എഴുതി. എന്നാല്‍ മറ്റുള്ളവര്‍ക്ക് പറയാനുള്ള കേള്‍ക്കാന്‍ പ്രധാനമന്ത്രി ചെവി തരുന്നില്ല. അദ്ദേഹം മന്‍കി ബാത്ത് നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും പതക് പറഞ്ഞു. മോദിയുടെ അപരന്‍ തന്നെ പാര്‍ട്ടി വിട്ടത് ബിജെപിക്ക് വലിയ നാണക്കേട് ആയിരിക്കുകയാണ്.

താരമായ പ്രചാരകൻ

താരമായ പ്രചാരകൻ

ബിജെപിയുടെ മുന്‍കാല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലെ താരം ആയിരുന്നു അഭിനന്ദന്‍ പതക്. പ്രത്യേകിച്ച് മോദി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് റാലികളില്‍ പതക് പ്രധാന ആകര്‍ഷണം ആയിരുന്നു. 2015ലെ ദില്ലി തെരഞ്ഞെടുപ്പിലും 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിലും മോദിയുടെ റാലികളില്‍ പതക് കയ്യടി നേടിയിരുന്നു. നിയമസഭാ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ പതക് മത്സരിച്ചിട്ടുമുണ്ട്.

ബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെബാലഭാസ്കറിന്റെ സ്ഥാനത്ത് ശബരീഷുമായി പോസ്റ്റർ, പരിപാടി ഏറ്റെടുത്തതിന് വിമർശനം.. മറുപടി ഇങ്ങനെ

പൊട്ടിയത് ആ വയലിൻ കമ്പികൾ മാത്രമല്ല ബാലു, ഞങ്ങളുടെ ഹൃദയങ്ങളാണ്! പോലീസുകാരന്റെ ചങ്ക് തകരുന്ന കുറിപ്പ്പൊട്ടിയത് ആ വയലിൻ കമ്പികൾ മാത്രമല്ല ബാലു, ഞങ്ങളുടെ ഹൃദയങ്ങളാണ്! പോലീസുകാരന്റെ ചങ്ക് തകരുന്ന കുറിപ്പ്

English summary
Narendra Modi's lookalike to leave BJP and set to join Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X