Get Updates
Get notified of breaking news, exclusive insights, and must-see stories!

അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങില്‍ മോദി പങ്കെടുക്കും? ഇറാന്‍ പ്രസിഡന്റ് ക്ഷണിച്ചെന്ന് റിപ്പോര്‍ട്ട്

ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങിലേക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ട്. വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഖമനേയിയുടെ സംസ്‌കാരം ജൂലൈ 4 ന് ആരംഭിച്ച് ജൂലൈ 9 ന് വടക്കുകിഴക്കന്‍ ഇറാനിലെ പുണ്യനഗരമായ മഷാദില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന തരത്തിലാണ് നിശ്ചയിച്ചിരിക്കുന്നത്.

10 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണം! ജൂണ്‍ കഴിയുമ്പോഴേക്കും വില കുത്തനെ കുറയും
10 വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സ്വര്‍ണം! ജൂണ്‍ കഴിയുമ്പോഴേക്കും വില കുത്തനെ കുറയും

അദ്ദേഹത്തിന്റെ ജന്മസ്ഥലം കൂടിയായിരുന്നു മഷാദ്. ഫെബ്രുവരി 28 ന് ടെഹ്റാനെതിരായ ഇസ്രായേലിന്റെയും യുഎസിന്റെയും വ്യോമാക്രമണത്തിന്റെ ആദ്യ ദിവസം തന്നെ 86 കാരനായ ഖമനേയി കൊല്ലപ്പെട്ടിരുന്നു. 36 വര്‍ഷമായി ഇറാന്റെ പരമോന്നത നേതാവ് ആയിരുന്നു ഖമനേയി. മുന്‍ പരമോന്നത നേതാവിന്റെ സംസ്‌കാര ചടങ്ങുകളില്‍ ജൂലൈ 7 ന് ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള മറ്റൊരു പുണ്യനഗരമായ ഖോമിലെ ചടങ്ങുകളും ഉള്‍പ്പെടുമെന്ന് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

Narendra Modi

മരിച്ചവരെ എത്രയും വേഗം സംസ്‌കരിക്കണമെന്നും മരണശേഷം ഒരു ദിവസത്തിനുള്ളില്‍ സംസ്‌കരിക്കണമെന്നും ഇസ്ലാമിക നിയമം അനുശാസിക്കുന്നുണ്ടെങ്കിലും യുദ്ധസമയത്ത് ചില ഇളവുകള്‍ അനുവദനീയമാണ്. ഫെബ്രുവരിയില്‍ അലി ഖമനേയി കൊല്ലപ്പെട്ടതിനുശേഷം അദ്ദേഹത്തിന്റെ ശവസംസ്‌കാര തീയതിയെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. ജൂണ്‍ അവസാനം അദ്ദേഹത്തിന്റെ സംസ്‌കാരം നടത്തുമെന്ന് ആദ്യം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

സ്വര്‍ണത്തിന് കൂട്ടത്തകര്‍ച്ച! രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; വാങ്ങിയവരെല്ലാം വില്‍ക്കുന്നു!!
സ്വര്‍ണത്തിന് കൂട്ടത്തകര്‍ച്ച! രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ വില; വാങ്ങിയവരെല്ലാം വില്‍ക്കുന്നു!!

എന്നാല്‍ ജൂലൈയില്‍ ആയിരിക്കുമെന്ന് സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. ടെഹ്റാന്‍, മഷാദ്, കോം എന്നിവിടങ്ങളിലായി ഏകദേശം 20 ദശലക്ഷം പേര്‍ ദുഃഖാചരണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ശവസംസ്‌കാര ചടങ്ങില്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഉള്‍പ്പെടെയുള്ള പാകിസ്ഥാന്‍ ഉദ്യോഗസ്ഥരും പങ്കെടുക്കും. 1989-ല്‍ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ സ്ഥാപകന്‍ ആയത്തുള്ള റുഹുള്ള ഖമനേയിയുടെ സംസ്‌കാരത്തിന് 10 ദശലക്ഷം പേരാണ് പങ്കെടുത്തിരുന്നത്.

അലി ഖമനേയിയുടെ മകനും 56 കാരനുമായ മൊജ്തബ ഹൊസൈനി ഖമനേയി, മാര്‍ച്ച് 8 മുതല്‍ ഇറാന്റെ പരമോന്നത നേതാവായി സേവനമനുഷ്ഠിച്ചുവരികയാണ്. സംഘര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചും ധാരാളം അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മാര്‍ക്കോ റൂബിയോ, പീറ്റ് ഹെഗ്‌സെത്ത് എന്നിവരുള്‍പ്പെടെ നിരവധി ഉന്നത യുഎസ് ഉദ്യോഗസ്ഥര്‍ അദ്ദേഹം കോമയിലാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.

പുതിയ വീടും അളവറ്റ ധനവും കൈയിലേക്ക്; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം
പുതിയ വീടും അളവറ്റ ധനവും കൈയിലേക്ക്; ഈ രാശിക്കാര്‍ക്ക് ഇന്ന് മുതല്‍ നല്ലകാലം

പശ്ചിമേഷ്യയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും ആഗോള ഇന്ധന, ഊര്‍ജ്ജ പ്രതിസന്ധിക്ക് കാരണമാവുകയും ചെയ്ത മാസങ്ങള്‍ നീണ്ട സംഘര്‍ഷത്തിന് ശേഷം ഇറാനും യുഎസും ഒരു സമാധാന കരാറിന് സമ്മതിച്ച ഘട്ടത്തിലാണ് ഖമനേയിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. പെഷേഷ്‌കിയാനും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും വെവ്വേറെ ഡിജിറ്റല്‍ ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ദീര്‍ഘകാല സമാധാന ചര്‍ച്ചകള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്നുകൊണ്ടിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+