കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്ക പേടി, ദില്ലിയില്‍ മത്സരിക്കാന്‍ മോദി? ദില്ലിയിലും മോദിയെ തളയ്ക്കാന്‍ കോണ്‍ഗ്രസ്?

  • By
Google Oneindia Malayalam News

നരേന്ദ്ര മോദിക്കെതിരെ നിര്‍ണായക നീക്കങ്ങളാണ് കോണ്‍ഗ്രസ് അണിയറിയില്‍ ഒരുക്കുന്നത്. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയെ ഇറക്കി പ്രതിരോധം തീര്‍ക്കാനുളള സര്‍വ്വ തന്ത്രങ്ങളും പയറ്റുകയാണ് കോണ്‍ഗ്രസ്. ഇതിനായി പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി സഖ്യത്തിന്‍റെ പിന്തുണയും കോണ്‍ഗ്രസ് തേടി കഴിഞ്ഞു.

<strong>രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പുറത്ത്</strong>രമ്യയെ കല്ലെറിഞ്ഞത് കോണ്‍ഗ്രസുകാരോ? അനില്‍ അക്കരെയുടെ 'ചതിക്കല്ലെ' വീഡിയോ പുറത്ത്

വാരണാസിയില്‍ മത്സരം കനത്തതോടെ മറ്റൊരു സുരക്ഷിതം മണ്ഡലം തേടുകയാണ് നരേന്ദ്ര മോദിയെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ വാരണാസിക്ക് പുറമേ അലഹബാദിലും മോദി മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അവിടേയും കോണ്‍ഗ്രസ് പ്രിയങ്കയെ പരിഗണിക്കുമെന്ന് വ്യക്തമായതോടെ ദില്ലിയില്‍ മത്സരിക്കാന്‍ ഒരുങ്ങുകയാണ് മോദി. എന്നാല്‍ ദില്ലിയില്‍ എത്തിയാല്‍ മോദിക്കായി മറുപണി കോണ്‍ഗ്രസ് ഒരുക്കിയേക്കുമെന്നാണ് വിവരം.

 മത്സരം കടുക്കും

മത്സരം കടുക്കും

വാരണാസിയില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന കാര്യത്തില്‍ ഏറെ കുറെ വ്യക്തതയായിട്ടുണ്ട്. എഐസിസി നേതൃത്വം ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. അതേസമയം പ്രിയങ്കയെ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് എസ്പിയും ബിഎസ്പിയുമായും നേതൃത്വം ചര്‍ച്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

 പിന്തുണ ലഭിക്കും

പിന്തുണ ലഭിക്കും

പ്രിയങ്ക മത്സരിച്ചേക്കും എന്നതിനാല്‍ വാരണാസിയില്‍ മഹാഗഡ്ബന്ധന്‍ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
മോദിക്കെതിരെ പ്രിയങ്ക ഗാന്ധി മത്സരിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാമെന്ന നിലപാടാണ് എസ്പി-ബിഎസ്പി സഖ്യം നേരത്തേ സ്വീകരിച്ചിരുന്നത്.

 പരാജയം ഉറപ്പാക്കും

പരാജയം ഉറപ്പാക്കും

ഇരുപാര്‍ട്ടികളുടേയും പിന്തുണ പ്രിയങ്കയ്ക്ക് ലഭിച്ചാല്‍ മോദിയുടെ പരാജയം ഉറപ്പാക്കാനാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതേസമയം വാരണാസിയില്‍ മത്സരം കടുത്തതോടെ മറ്റൊരു സുരക്ഷിത മണ്ഡലം തേടുകയാണ് നരേന്ദ്ര മോദി.

 ബനിയകളുടെ യോഗം

ബനിയകളുടെ യോഗം

അദ്ദേഹം ദില്ലിയില്‍ മത്സരിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ദില്ലിയിലെ പ്രബല വ്യാപാരി സമൂഹമായ ബനിയകളുടെ യോഗത്തില്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം പങ്കെടുത്തിരുന്നു. ഇതും മോദി ദില്ലിയില്‍ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ശക്തി പകരുന്നുണ്ട്.

 ഏഴ് മണ്ഡലങ്ങള്‍

ഏഴ് മണ്ഡലങ്ങള്‍

ദില്ലിയിലെ ഏഴ് ലോക്സഭാ മണ്ഡലങ്ങളില്‍ നാലെണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. നാല് പേരും സിറ്റിങ്ങ് എംപിമാരാണ്.അതേസമയം മൂന്ന് മണ്ഡലങ്ങളില്‍ ഇപ്പോഴും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

 കാര്യങ്ങള്‍ അനുകൂലം

കാര്യങ്ങള്‍ അനുകൂലം

നിലവില്‍ ദില്ലിയില്‍ ബിജെപിക്ക് അമുകൂലമാണ് കാര്യങ്ങള്‍. ആംആദ്മിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യ സാധ്യത നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം സീറ്റ് വിഭജനം കീറാമുട്ടിയായി. ഇതോടെ സഖ്യം ഇല്ലാതായി.

 തകര്‍ന്നടിഞ്ഞു

തകര്‍ന്നടിഞ്ഞു

മാത്രമല്ല ഇരുപാര്‍ട്ടികളും പല മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചും കഴിഞ്ഞു. ആപ്-കോണ്‍ഗ്രസ് സഖ്യത്തിലാണ് ദില്ലിയില്‍ മത്സരിക്കുന്നതെങ്കില്‍ അത് ബിജെപിക്ക് കടുത്ത വെല്ലുവിളിയായിരിക്കും.

 വെല്ലുവിളിയില്ല

വെല്ലുവിളിയില്ല

നിലവിലെ സാഹചര്യത്തില്‍ അത്തരം ഒരു വെല്ലിവിളിയും ബിജെപിക്ക് മുന്‍പില്‍ ഇല്ല. 2014 ല്‍ ഏഴ് സീറ്റുകളിലും ബിജെപിയാണ് ദില്ലിയില്‍ ജയിച്ചത്. മോദി ദില്ലിയില്‍ മത്സരിക്കുകയാണെങ്കില്‍ ദില്ലി മുഴുവന്‍ തൂത്തുവാരാമെന്ന പ്രതീക്ഷയും ബിജെപിക്കുണ്ട്.

 ദില്ലിയും ഹരിയാനയും

ദില്ലിയും ഹരിയാനയും

മാത്രമല്ല അയല്‍ സംസ്ഥാനമായ ഹരിയാനയിലെ 10 സീറ്റുകളിലും മോദിയുടെ സ്ഥാനാര്‍ത്ഥിത്വം പ്രയോജനമാകുമെന്നാണ് പാര്‍ട്ടി പ്രതീക്ഷ.ദില്ലി ഭരിക്കുന്നവര്‍ രാജ്യം ഭരിക്കിമെന്ന വിശ്വാസവും ഇതിന് പിന്നിലുണ്ട്.

 ഭിന്നതകള്‍ മറക്കും

ഭിന്നതകള്‍ മറക്കും

അതേസമയം മോദി ദില്ലില്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് മറ്റൊരു തന്ത്രം ഇവിടെ പയറ്റിയേക്കുമെന്ന സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ പങ്കുവെയ്ക്കുന്നു. മോദിയെ മത്സരിപ്പിച്ചാല്‍ ആപും കോണ്‍ഗ്രസും വീണ്ടും സഖ്യസാധ്യത പൊടിതട്ടിയെടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.

 സംയുക്ത സ്ഥാനാര്‍ത്ഥി

സംയുക്ത സ്ഥാനാര്‍ത്ഥി

അങ്ങനെയെങ്കില്‍ ഇരു പാര്‍ട്ടികളും ഭിന്നതകള്‍ മറന്ന് സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ദില്ലിയില്‍ പൊടിപാടും. നാളെയാണ് ദില്ലിയില്‍ സ്ഥാനാര്‍ത്ഥി പട്ടിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. അതുകൊണ്ട് തന്നെ ദില്ലിയില്‍ തിരുമാനങ്ങള്‍ വൈകിയേക്കില്ല.

<strong>വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി</strong>വാരണാസിയില്‍ വന്‍ ട്വിസ്റ്റ്!! മോദിക്കെതിരെ പ്രിയങ്കയ്ക്ക് എസ്പി-ബിഎസ്പി പിന്തുണ? അങ്കം മുറുകി


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Narendra modi may contest from delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X