കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി പാകിസ്താനുമായി യുദ്ധം നടത്തും: മായാവതി

  • By അക്ഷയ്‌
Google Oneindia Malayalam News

ലക്‌നൗ: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാകിസ്താനുമായി യുദ്ധം നടത്താനും ബിജെപി തയ്യാറാകുമെന്ന് ബിഎസ്പി നേതാവ് മായാവതി. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ വര്‍ഗായ കലാപം വരെ സൃഷ്ടിക്കാന്‍ ബിജെപി തയ്യാറാകുമെന്നും മായാവതി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ അസംഗറില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു മായാവതി. എസ്പി നേതാവ് മുലായംസിങ് യാദവിന്റെ മണ്ഡലമാണ് അസംഗര്‍. അസംഗറിലെ ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി കബളിപ്പിച്ചാണ് മുലായംസിങ് യാദവ് തിരഞ്ഞെടുപ്പില്‍ വിജയിച്ചതെന്നും മായാവതി കൂട്ടി ചേര്‍ത്തു.

Mayawati

ദളിത് സംവരണം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ ബിജെപി സര്‍ക്കാര്‍ സ്വകാര്യവത്ക്കരിക്കുകയാണെന്നും ഇത് വഴി ദളിത് യുവാക്കള്‍ക്ക് തൊഴിലവസരം ലഭിക്കുന്നില്ലെന്നുംമായാവതി ആരോപിച്ചു. ദളിത് വിദ്യാര്‍ത്ഥി രോഹിത് വെമുലയുടെ ആത്മഹത്യയും, ബിജെപി നേതാവ് ജയശങ്കര്‍ സിംഗിന്റെ പരാമര്‍ശവുമെല്ലാം ബിജെപിയുടെ ദളിത് വിരോധ മാനോഭാവത്തിന് ഉദാഹരണമാണെന്നും മായാവതി പറഞ്ഞു.

വേതനവര്‍ധനവ്, സബ്‌സിഡി റേഷന്‍ എന്നിങ്ങനെ 2014 ല്‍ ബിജെപി നല്‍കിയവാഗ്ദാനങ്ങള്‍ ഒന്നും അധികാരത്തിലെത്തിയപ്പോള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നും ഗൊരഖ്പൂരിലെ വളനിര്‍മ്മാണ ഫാക്ടറി പുനരുദ്ധാരണം നടത്തുമെന്ന് 2014ല്‍ നല്‍കിയ വാഗ്ദാനം തിരഞ്ഞെടുപ്പ് അടുത്ത ഈ സമയത്താണ് ആരംഭിക്കുന്നതെന്നും മായാവതി കുറ്റപ്പെടുത്തി. ഭീകരവാദം എന്ന് പറഞ്ഞ് രാജ്യത്തെ ജനങ്ങളെയെല്ലാം സംശയദൃഷ്ടിയിലാണ് സര്‍ക്കാര്‍ കാണുന്നതെന്നും മായാവതി പറഞ്ഞു.

English summary
In Azamgarh, her bete noire Mulayam Singh Yadav's constituency, BSP chief Mayawati set her sights on neighbouring Varanasi represented by PM Narendra Modi, reserving most of her speech on attacking the BJP.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X