പ്രണബ് മുഖര്‍ജിയെ കാണാനെത്തി മോദി! മധുരം നല്കി സ്വീകരിച്ച് പ്രണബ്.. പിന്നാലെ പുകഴ്ത്തി ട്വീറ്റും
ദില്ലി: സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ സന്ദര്‍ശം മോദി തന്നെയാണഅ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീട്ടിലെത്തിയ മോദിയെ മധുരം നല്കി പ്രണബ് സ്വീകരിച്ചു.

'പ്രണബ് ദായെ സന്ദര്‍ശിക്കുകയെന്നത് മഹത്തരമായ കാര്യമാണ്. അദ്ദേഹത്തിന്റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിന് മഹത്തരമായ സംഭാവനകള്‍ നല്കിയ സ്റ്റേറ്റ്സ്മാന്, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി' മോദി ട്വിറ്റില്‍ കുറിച്ചു. സന്ദര്‍ശന വേളയിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Meeting Pranab Da is always an enriching experience. His knowledge and insights are unparalleled. He is a statesman who has made an indelible contribution to our nation.
— Narendra Modi (@narendramodi) 28 May 2019
Sought his blessings during our meeting today. pic.twitter.com/dxFj6NPNd5
മോദിയുടെ ട്വീറ്റിന് പിന്നാലെ പ്രണബ് മുഖര്‍ജിയും മറുപടി ട്വീറ്റുമായി രംഗത്തെത്തി. സബ്കാ സാത് സബ്കാ വികാസ്' എന്ന മോദിയുടെ ആശയങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു, പ്രണബ് ട്വീറ്റ് ചെയ്തു. രണ്ടാം ഭരണത്തിലേക്ക് കടക്കുന്ന മോദിയെ പ്രകീര്‍ത്തിക്കാനും പ്രണബ് മറന്നില്ല.
സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മോദി മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് തുടങ്ങിയിരുന്നു. നേരത്തേ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 543 അംഗ ലോക്സഭയില്‍ ഇത്തവണ 303 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ ഏറുന്നത്. 2014 ല്‍ 282 സീറ്റുകളായിരുന്നു ബിജെപി നേടിയത്.
Thank you for your kind words & gesture PM Shri @narendramodi. It was indeed a pleasure meeting you. As you proceed, stronger into the second innings, my good wishes are with you in achieving your vision of "सबका साथ , सबका विकास और सबका विश्वास".#CitizenMukherjee https://t.co/vJsD371KX7
— Pranab Mukherjee (@CitiznMukherjee) 28 May 2019
-
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്












Click it and Unblock the Notifications