കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബ് മുഖര്‍ജിയെ കാണാനെത്തി മോദി! മധുരം നല്‍കി സ്വീകരിച്ച് പ്രണബ്.. പിന്നാലെ പുകഴ്ത്തി ട്വീറ്റും

  • By
Google Oneindia Malayalam News

ദില്ലി: സത്യപ്രതിജ്ഞയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്‍റെ സന്ദര്‍ശം മോദി തന്നെയാണഅ ട്വിറ്ററിലൂടെ പങ്കുവെച്ചത്. വീട്ടിലെത്തിയ മോദിയെ മധുരം നല്‍കി പ്രണബ് സ്വീകരിച്ചു.

 modipranab-

'പ്രണബ് ദായെ സന്ദര്‍ശിക്കുകയെന്നത് മഹത്തരമായ കാര്യമാണ്. അദ്ദേഹത്തിന്‍റെ അറിവും ഉള്‍ക്കാഴ്ചയും സമാനതകളില്ലാത്തതാണ്. രാജ്യത്തിന് മഹത്തരമായ സംഭാവനകള്‍ നല്‍കിയ സ്റ്റേറ്റ്സ്മാന്‍, അദ്ദേഹത്തിന്‍റെ അനുഗ്രഹം വാങ്ങി' മോദി ട്വിറ്റില്‍ കുറിച്ചു. സന്ദര്‍ശന വേളയിലെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

<strong>അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും വ്യത്യാസം! അട്ടിമറി?</strong>അമേഠിയിലും ബെഗുസരയിലും വന്‍ ക്രമക്കേട്!! പോള്‍ ചെയ്ത വോട്ടും എണ്ണിയ വോട്ടും വ്യത്യാസം! അട്ടിമറി?

മോദിയുടെ ട്വീറ്റിന് പിന്നാലെ പ്രണബ് മുഖര്‍ജിയും മറുപടി ട്വീറ്റുമായി രംഗത്തെത്തി. സബ്കാ സാത് സബ്കാ വികാസ്' എന്ന മോദിയുടെ ആശയങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു, പ്രണബ് ട്വീറ്റ് ചെയ്തു. രണ്ടാം ഭരണത്തിലേക്ക് കടക്കുന്ന മോദിയെ പ്രകീര്‍ത്തിക്കാനും പ്രണബ് മറന്നില്ല.

<strong>മഞ്ചേശ്വരത്ത് സുരേന്ദ്രന്‍റെ 89 വോട്ട് ഏശില്ല!കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല?കളം മുറുക്കി യുഡിഎഫ്</strong>മഞ്ചേശ്വരത്ത് സുരേന്ദ്രന്‍റെ 89 വോട്ട് ഏശില്ല!കെ സുരേന്ദ്രന്‍ മത്സരിച്ചേക്കില്ല?കളം മുറുക്കി യുഡിഎഫ്

സത്യപ്രതിജ്ഞയ്ക്ക് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ മോദി മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് തുടങ്ങിയിരുന്നു. നേരത്തേ മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അദ്വാനിയേയും മുരളി മനോഹര്‍ ജോഷിയേയും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 543 അംഗ ലോക്സഭയില്‍ ഇത്തവണ 303 സീറ്റുകള്‍ നേടിയാണ് ബിജെപി അധികാരത്തില്‍ ഏറുന്നത്. 2014 ല്‍ 282 സീറ്റുകളായിരുന്നു ബിജെപി നേടിയത്.

English summary
narendra modi meets pranab mukherjee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X