മോദി രജനിയുമായി കൂടിക്കാഴ്ച നടത്തി
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം ഉറ്റുനോക്കുന്ന നരേന്ദ്രമോഡി-രജനികാന്ത് കൂടിക്കാഴ്ച പൂര്‍ത്തിയായി. ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ മോദി ചെന്നൈയിലെ പേസ് ഗാര്‍ഡനിലുള്ള സൂപ്പര്‍ സ്റ്റാറിന്റെ വീട്ടിലെത്തിയതിനെ ഏറെ പ്രാധാന്യത്തോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയലോകം നോക്കി കാണുന്നത്.
തമിഴ് പുതുവര്‍ഷത്തോടനുബന്ധിച്ചുള്ള ഒരു സാധാരണ സന്ദര്‍ശനം എന്നാണ് ാേദി ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍ തമിഴ്നാട്ടില്‍ ഏറ്റവും സ്വാധീനമുള്ള സിനിമാ താരങ്ങളില്‍ ഒരാളാണ് രജനി. ഇന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും വലിയ ഫാന്‍സ് അസോസിയേഷന് രജനിയുടെതാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തിയാവുകയുമില്ല.

ഭാരത് വിജയ് റാലിയുടെ ഭാഗമായി ചെന്നൈയിലെ എഎം ജെയിന് കോളജില്‍ സംഘടിപ്പിച്ച റാലിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. തമിഴ്നാട്ടില്‍ മോദി പങ്കെടുക്കുന്ന രണ്ടാമത്തെ റാലിയാണിത്. കോയമ്പത്തൂരില്‍ നടക്കുന്ന എന്‍ഡിഎ റാലിയിലും മോദി പങ്കെടുക്കും.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഡിഎംകെ, എഐഎഡിഎംകെയ്ക്ക് കാര്യമായ വെല്ലുവിളിയുയര്ത്തില്ലെന്ന തിരിച്ചറിവാണ് മോദിയുടെ ഈ നയതന്ത്രനീക്കത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. ഇലക്ഷനു മുമ്പുള്ള ഒരു സഖ്യത്തെയും ജയലളിത അംഗീകരിക്കുന്നില്ല. അതേ സമയം ഡിഎംകെയോട് കൂട്ടുകൂടുന്നത് പ്രതികൂലമായി ബാധിക്കുമെന്ന് ബിജെപി തിരിച്ചറിഞ്ഞിട്ടുണ്ട്. രജനിയുടെ പരോക്ഷമായ പിന്തുണ ഉറപ്പാക്കുന്നത് ചില മണ്ഡലങ്ങളിലെങ്കിലും സ്വാധീനമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
-
ടിഎന്‍ പ്രതാപന് അറസ്റ്റില്‍; നടന് ദേവനെ കസ്റ്റഡിയില്‍ എടുത്തില്ല, അടങ്ങാതെ കിറ്റ് വിവാദം -
ആര് വന്നാലും കണ്ണീർ തോരുന്നില്ല, കുടിവെള്ളവും വെള്ളപ്പൊക്കവും കുട്ടനാട്ടിൽ തെരഞ്ഞെടുപ്പ് വിഷയങ്ങൾ -
'വീട്ടിലേക്ക് എത്തിയത് ചായ കുടിക്കാന്‍, കിറ്റുമായി ബിജെപിക്ക് ഒരു ബന്ധവുമില്ല';ദേവൻ -
'വെല്ലുവിളി ഏറ്റെടുത്തിരിക്കുന്നു..., തെളിവ് സഹിതം മറുപടി തരും';ശിവൻകുട്ടിയോട് ബിജെപി -
നോട്ടുകെട്ടുകള്‍ ആംബുലന്‍സില്‍ വരുന്നു; ഇന്നലെ സാരി, ഇന്ന് കിറ്റ്, പിടിക്കാന്‍ യുഡിഎഫ് സ്ക്വാഡ് -
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ











Click it and Unblock the Notifications