കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച; രാഷ്ട്രപതി ഭവനിൽ വൈകിട്ട് 7 മണിക്ക്

Google Oneindia Malayalam News

ദില്ലി: നരേന്ദ്രമോദിയുടെ രണ്ടാം മന്ത്രിസഭ മെയ് 30 വ്യാഴാഴ്ച ഏഴുമണിക്ക് രാഷ്ട്രപതി ഭവനിൽ നടക്കും. രാഷ്ട്രപതിഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ വിവിധ ലോക നേതാക്കളടക്കമുള്ളവര്‍ പങ്കെടുത്തേക്കുമെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം കേന്ദ്രമന്ത്രിമാരും അന്നേദിവസം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

<strong>ഭോപ്പാലില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു: ദിഗ് വിജയ് സിംഗ് പിന്നില്‍! </strong>ഭോപ്പാലില്‍ പ്രഗ്യ സിംഗ് ഠാക്കൂര്‍ ലീഡ് ചെയ്യുന്നു: ദിഗ് വിജയ് സിംഗ് പിന്നില്‍!

7ാം ലോക്സഭയിൽ സര്‍ക്കാരുണ്ടാക്കാന്‍ എന്‍ഡിഎയ്ക്ക് രാഷ്ട്രപതിയുടെ ക്ഷണം ഉണ്ടായിരുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ചു കൊണ്ടുള്ള എംപിമാരുടെ പിന്തുണക്കത്ത് കൈമാറിയിരുന്നു. മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറും രണ്ട് കമ്മിഷണര്‍മാരും നിയുക്ത എം.പിമാരുടെ പട്ടിക രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

Narendra Modi

അതേസമയം നരേന്ദ്ര മോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്നുള്ള മന്ത്രിയെ പ്രതീക്ഷിക്കാമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. കേരളത്തിൽ ആർക്കെങ്കിലും മന്ത്രി സ്ഥാനം നൽകുമോ എന്നത് സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല. കേരളത്തോട് അനുഭാവമുള്ള പ്രധാനമന്ത്രിയെന്ന നിലയിൽ കേരളത്തിന്റേ താൽപര്യം സംരക്ഷിക്കാനുള്ള ശ്രമം നരേന്ദ്ര മോദി നടത്തും എന്നാണ് കരുതുന്നത്. കേരളത്തിൽ തെരഞ്ഞെടുക്കപ്പെട്ട എംപി ഇല്ലാത്തതിനാൽ അത്തരം ഔപചാരികമായ ചർച്ചകളുടെ ആവശ്യമില്ലെന്നും അദ്ദേഹം ട്വന്റിഫോർ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
English summary
Narendra Modi Ministers to be sworn in May 30
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X