കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു!

  • By Muralidharan
Google Oneindia Malayalam News

ദില്ലി: തങ്ങളുടെ നേതാവായ നരേന്ദ്ര മോദിയുടെ മുന്നില്‍ രാജ്യത്തിന്റെ ഭരണം കൈവിട്ടുപോയ ഇച്ഛാഭംഗത്തിലാണ് കോണ്‍ഗ്രസ് എന്നാണ് ബി ജെ പിക്കാര്‍ കളിയാക്കുന്നത്. കേന്ദ്രം ഭരിച്ചിരുന്ന കോണ്‍ഗ്രസ് വെറും 44 സീറ്റുകളിലാണ് ഒതുങ്ങിപ്പോയത്. ഈ കളിയാക്കലുകള്‍ ശരിയായാലും അല്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം മോദിയെ കടന്നാക്രമിച്ചുകൊണ്ട് കോണ്‍ഗ്രസ് അവസരം കിട്ടുമ്പോഴൊക്കെ രംഗത്തെത്താറുണ്ട്.

തന്റെ രണ്ടാമത്തെ യു എസ് സന്ദര്‍ശനം വിജയകരമായി പൂര്‍ത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ കുറ്റപ്പെടുത്തുന്നത്. തെറ്റായ കണക്കുകളാണ് മോദി പറയുന്നത്. ഇന്ത്യ എന്ന രാജ്യം മോദി പ്രധാനമന്ത്രിയായ ശേഷം ഉണ്ടായതല്ല - കോണ്‍ഗ്രസിന്റെ ആരോപണശരങ്ങള്‍ ഇങ്ങനെ....

ഫണ്ട് എവിടെ നിന്നാണ്

ഫണ്ട് എവിടെ നിന്നാണ്

മോദിയുടെ വിദേശയാത്രകള്‍ക്കിടെ സംഘടിപ്പിക്കപ്പെടുന്ന പൊതു പരിപാടികളുടെ ഫണ്ട് അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. സ്വന്തം സ്ഥാനമാനങ്ങള്‍ മോദി പൊതുപരിപാടികള്‍ക്കായി ദുരുപയോഗം ചെയ്യുകയാണ്.

 മോദിയുടെ സ്വന്തം കഴിവല്ല

മോദിയുടെ സ്വന്തം കഴിവല്ല

ഇന്ന് ഇന്ത്യ എത്തിച്ചേര്‍ന്നിരിക്കുന്ന ഉയരങ്ങള്‍ തന്റെ സ്വന്തം കഠിനാധ്വാനത്തിന്റെ ഫലം എന്ന രീതിയിലാണ് മോദി അവതരിപ്പിക്കുന്നത്. അത് തെറ്റാണ്. ഇന്ത്യ 2014 മെയ് മാസത്തിന് ശേഷം ഉണ്ടായ രാജ്യമല്ല.

മോദി എവിടെയാണ് ചായ വിറ്റത്

മോദി എവിടെയാണ് ചായ വിറ്റത്

നരേന്ദ്ര മോദിയുടെ അച്ഛന്‍ ചായക്കട നടത്തിയിരുന്നു. എന്നാല്‍ മോദി എവിടെയാണ് ചായ വിറ്റിട്ടുള്ളത് - ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ ചോദിക്കുന്ന ഈ ചോദ്യം നിര്‍ത്താന്‍ കോണ്‍ഗ്രസ് ഇനിയും തയ്യാറായിട്ടില്ല.

മോദിയുടെ ശ്രമം തെറ്റിദ്ധരിപ്പിക്കാന്‍

മോദിയുടെ ശ്രമം തെറ്റിദ്ധരിപ്പിക്കാന്‍

തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിച്ച് ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയാണ് നരേന്ദ്ര മോദി. ഇത്തരം പ്രയോഗങ്ങള്‍ മോദി എത്രയും വേഗം നിര്‍ത്തണം - കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു

ജി ഫോറില്‍ പ്രാധാന്യം കുറഞ്ഞു

ജി ഫോറില്‍ പ്രാധാന്യം കുറഞ്ഞു

സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വം വേണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ഫ്രാന്‍സും ഇംഗ്ലണ്ടും റഷ്യയും നേരത്തെ പിന്തുണച്ചിരുന്നു. മോദി അധികാരത്തില്‍ വരുന്നതിന് മുമ്പ് നല്ല ബന്ധമാണ് ഇവരുമായി ഇന്ത്യയ്ക്ക് ഉണ്ടായിരുന്നത്.

English summary
The Congress on Monday accused Prime Minister Narendra Modi of "misleading the country by placing wrong facts and figures before it", and said he was in the habit of projecting whatever the country had achieved till now as due to his own efforts.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X