ഫേസ്ബുക്കില്‍ സച്ചിനെക്കാള്‍ സ്ഥാനം മോഡിക്ക് തന്നെ
ദില്ലി: നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോഡി അന്നു മുതല്‍ തുടര്‍ച്ചയായി ഭരണം നടത്തുകയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിക്കൂടെ പ്രഖ്യാപിച്ചതോടെ മോഡിയെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറെയായി.
ഇപ്പോഴിതാ ഫേസ്ബുക്കിലെയും സംസാര വിഷയം മോഡിതന്നെ. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സജീവമായ വ്യക്തിയാണ് നരേന്ദ്ര മോഡി. എന്നാല്‍ ഈ പങ്കാളിത്തത്തെ കുറിച്ചല്ല പറഞ്ഞുവരുന്നത്. അടുത്തിടെ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്ച്ചചെയ്യുപ്പെടുന്നത് മോഡിയെ സംബന്ധിച്ച കാര്യങ്ങളാണത്രെ. ക്രിക്കറ്റ് ഇതിഹാസം സച്ചിനെപ്പോലും പിന്തള്ളിയാണ് ഇക്കാര്യത്തില്‍ മോഡി മുന്നിലെത്തിയിരിക്കുന്നത്.

1.19 ബില്ല്യണ്‍ പേര് ഓരോമാസവും ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 2013ല്‍ വാര്‍ത്താ പ്രാധാന്യം നല്കിയ വ്യക്തികളെയും വാര്‍ത്താ വിഷയങ്ങളെയും അടിസ്ഥാനമാക്കി നടത്തിയ അവലോകനത്തിലൂടെയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്.
സച്ചിനെ കൂടാതെ ആപ്പില്‍ ഐ ഫോണ്‍5, മംഗള്യാന്, റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന് എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പ്രതിമാസം 82 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ മോഡിയുടെ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
മമ്മൂട്ടിയോട് അറിയുമോയെന്ന് ചോദിച്ചു, ആ എന്ന് പറഞ്ഞ് മൈൻ്റാക്കാതെ പോയി';അപമാനം നേരിട്ടെന്ന് സംവിധായകൻ -
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം












Click it and Unblock the Notifications