കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്കില്‍ സച്ചിനെക്കാള്‍ സ്ഥാനം മോഡിക്ക് തന്നെ

  • By Aswathi
Google Oneindia Malayalam News

ദില്ലി: നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേല്‍ രാജിവച്ചതിനെത്തുടര്‍ന്ന് 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോഡി അന്നു മുതല്‍ തുടര്‍ച്ചയായി ഭരണം നടത്തുകയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്ന വ്യക്തിയാണ്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായിക്കൂടെ പ്രഖ്യാപിച്ചതോടെ മോഡിയെ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പ്രാധാന്യമേറെയായി.

ഇപ്പോഴിതാ ഫേസ്ബുക്കിലെയും സംസാര വിഷയം മോഡിതന്നെ. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ സജീവമായ വ്യക്തിയാണ് നരേന്ദ്ര മോഡി. എന്നാല്‍ ഈ പങ്കാളിത്തത്തെ കുറിച്ചല്ല പറഞ്ഞുവരുന്നത്. അടുത്തിടെ ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുപ്പെടുന്നത് മോഡിയെ സംബന്ധിച്ച കാര്യങ്ങളാണത്രെ. ക്രിക്കറ്റ് ഇതിഹാസം സച്ചിനെപ്പോലും പിന്തള്ളിയാണ് ഇക്കാര്യത്തില്‍ മോഡി മുന്നിലെത്തിയിരിക്കുന്നത്.

Narendra Modi

1.19 ബില്ല്യണ്‍ പേര്‍ ഓരോമാസവും ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 2013ല്‍ വാര്‍ത്താ പ്രാധാന്യം നല്‍കിയ വ്യക്തികളെയും വാര്‍ത്താ വിഷയങ്ങളെയും അടിസ്ഥാനമാക്കി നടത്തിയ അവലോകനത്തിലൂടെയാണ് ഫേസ്ബുക്ക് ഇക്കാര്യം അറിയിച്ചത്.

സച്ചിനെ കൂടാതെ ആപ്പില്‍ ഐ ഫോണ്‍5, മംഗള്‍യാന്‍, റിസേര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ എന്നീ വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കിയിരുന്നത്. പ്രതിമാസം 82 മില്ല്യണ്‍ സജീവ ഉപയോക്താക്കള്‍ മോഡിയുടെ സൈറ്റ് സന്ദര്‍ശിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
BJP's prime ministerial candidate Narendra Modi is the most talked about person on Facebook in India beating likes of cricketing legend Sachin Tendulkar and Apple iconic device iPhone 5s, the US-based social networking site said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X