സോണിയക്കും രാഹുലിനും മുകളില്‍ മോഡി
ദില്ലി: ഇന്ത്യന്‍ രാഷ്ട്രീയക്കാരില്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞയാള്‍ എന്ന ബഹുമതിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിക്ക്. നേരത്തെ ഫേസ്ബുക്ക് സെര്‍ച്ചിലും മോഡി ഒന്നാമതായിരുന്നു.
പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് നരേന്ദ്രമോഡിയുടെ ജനപ്രീതി ഉയര്‍ന്നതെന്നാണ് സെര്‍ച്ച് ഭീമന്മാരായ സീറ്റ്ഗീസ്റ്റ് പറയുന്നത്. ഈ സംഭവം തന്നെയാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞിരിക്കുന്നതും.
ഗൂഗിള്‍ സെര്‍ച്ചില്‍ മുന്നില്‍ നില്‍ക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍ ആരൊക്കെയെന്ന് നോക്കൂ

നരേന്ദ്രമോഡി
ഫേസ്ബുക്കിന് പുറമേ ഗൂഗിളിലും ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞ പേരാണ് മോഡിയുടേത്. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാണ് മോഡി.

രാഹുല്‍ ഗാന്ധി
മോഡിയുടെ എതിര്‍ചേരിയായ കോണ്‍ഗ്രസിന്റെ വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയാണ് ഗൂഗിള്‍ സേര്‍ച്ചിലെ രണ്ടാമന്‍. വിവാദങ്ങളും അബദ്ധങ്ങള്‍ നിറഞ്ഞ പ്രസംഗങ്ങളും രാഹുലിന്റെ ഈ വര്‍ഷത്തെ ഹൈലൈറ്റായിരുന്നു

സോണിയാ ഗാന്ധി
രാഹുലിന് തൊട്ടുപിന്നില്‍ മൂന്നാമതായി അമ്മ സോണിയാ ഗാന്ധിയുമുണ്ട്. ഗൂഗിള്‍ സെര്‍ച്ചിലും കാണാം ഗാന്ധികുടുംബത്തിന്റെ വാഴ്ച എന്ന് ചുരുക്കം.

മന്‍മോഹന്‍ സിംഗ്
പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗാണ് ഗൂഗിള്‍ സെര്‍ച്ചിലെ നാലാമന്‍

ജയലളിത
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയാണ് പട്ടികയില്‍ അഞ്ചാമത്. ജനപ്രിയപദ്ധതികളും ശ്രീലങ്കന്‍ പ്രശനവും സെര്‍ച്ചില്‍ ജയലളിതയ്ക്ക് മൈലേജ് കൂട്ടി.

കെജ്രിവാള്‍
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്ഭുത പ്രതിഭാസമായ അരവിന്ദ് കെജ്രിവാള്‍ ആറാമതാണ്. ദില്ലി തിരഞ്ഞെടുപ്പും അഴിമതി വിരുദ്ധ പ്രക്ഷോഭങ്ങളുമാണ് കെജ്രിവാളിനെ സഹായിച്ചത്.

അഖിലേഷ് യാദവ്
ഏറ്റവും കൂടുതല്‍ തിരയപ്പെട്ടവരില്‍ ഏഴാമതാണ് അഖിലേഷ് യാദവ്

നിതീഷ് കുമാര്‍
എട്ടാമതും ഒരു മുഖ്യമന്ത്രി തന്നെയാണ്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണിത്.

ദിഗ് വിജയ് സിംഗ്
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിംഗാണ് സെര്‍ച്ചില്‍ ഒമ്പതാം സ്ഥാനത്ത്.

സുഷമ സ്വരാജ്
പത്താം സ്ഥാനത്ത് ബി ജെ പി എം പിയും പ്രതിപക്ഷ നേതാവുമായ സുഷമ സ്വരാജാണ്.












Click it and Unblock the Notifications