വിജയ് മല്യ രാജ്യം വിട്ടതിന് മോദിക്ക് എന്താണ് പങ്ക്, ഉത്തരം പറയേണ്ടത് മോദിയെന്ന് കെജ്രിവാള്‍
ദില്ലി: സര്‍ക്കാരിന്റെയും പോലീസിന്റെയും സഹായത്തോടെയാണ് വിജയ് മല്യ രാജ്യം വിട്ട് പോയതെന്നുള്ള ആരോപണം നിലനില്‍ക്കുമ്പോള്‍ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെത്തി. വിജയ് മല്യ രാജ്യം വിട്ടതിന് പൂര്‍ണ്ണ ഉത്തരവാദി പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് കെജ്രിവാള്‍ ആരോപിക്കുന്നു.
വിജയ് മല്യ രാജ്യം വിട്ടതിന് മറുപടി പറയേണ്ടത് മോദിയാണ്. സിബിഐ നേരിട്ട് പ്രധാനമന്ത്രിയെയാണ് കാര്യങ്ങള്‍ എല്ലാം അറിയിക്കുക. അതുകൊണ്ടുതന്നെ എല്ലാ കാര്യങ്ങളും മോദിക്കറിയാമെന്നും കെജ്രിവാള്‍ പറയുന്നു. ലുക്ക് ഔട്ട് നോട്ടീസ് ഉള്ള ഒരാള്‍ക്ക് രാജ്യം വിട്ട് പോകാന്‍ ഒരിക്കലും സാധിക്കില്ല.

അങ്ങനെ പോയിട്ടുണ്ടെങ്കില്‍ അധികൃതരുടെ സഹായത്തോടെയാവാം. ഉന്നതങ്ങളിലെ അറിവോടെയല്ലാതെ വിജയ് മല്യക്ക് രാജ്യം വിടാനാകില്ലെന്നാണ് കെജ്രിവാള്‍ ആവര്‍ത്തിച്ചത്. ട്വിറ്ററിലൂടെയാണ് കെജ്രിവാള്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. മാര്‍ച്ച് രണ്ടിനാണ് മല്യ ദില്ലിയില്‍ നിന്നും ലണ്ടനിലേക്ക് പറന്നത്. ജെറ്റ് എയര്‍വേസിലാണ് മല്യ യാത്ര ചെയ്തതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
Since CBI directly reports to PM, PM owes an answer why Mallya was allowed to leave India. CBI cudn't hv allowed without approval from top
— Arvind Kejriwal (@ArvindKejriwal) March 12, 2016
17ബാങ്കുകള്‍ക്കും കൂടി 9000കോടി നല്‍കാനുള്ള വിജയ് മല്യ ലണ്ടനില്‍ ആഢംബര ജീവിതം നയിക്കുകയാണെന്നും പറയുന്നു. എന്നാല്‍, താന്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ടിട്ടില്ലെന്നും, ഒളിച്ചു കഴിയുകയല്ലെന്നുമാണ് വിജയ് മല്യ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.












Click it and Unblock the Notifications