ഗുജറാത്ത് കലാപം മോഡി മാപ്പ് പറയേണ്ട;സല്‍മാന്‍
ദില്ലി: ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എത്ര കോലം കത്തിച്ചാലും മോഡിയോടുള്ള സല്‍മാന്‍ ഖാന്റെ ആരാധനയ്ക്ക് കുറവൊന്നും വന്നിട്ടില്ല. ഗുജറാത്ത് വര്‍ഗീയ കലാപത്തിന് മോഡി മാപ്പ് പറയേണ്ട യാതൊരു ആവശ്യവുമില്ലെന്നാണ് സല്‍മാന്‍ പറയുന്നത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.
ഗുജറാത്തില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ മോഡിയെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ തന്നെ ഇനി ഈ വിഷയത്തില്‍ മോഡി ആരോടും മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് സല്‍മാന്‍ പറഞ്ഞത്.

അഹമ്മദാബാദില്‍ നടന്ന പട്ടം പറപ്പിയ്ക്കലില്‍ മോഡിയോടൊപ്പം വേദി പങ്കിട്ട സല്‍മാന്‍ മോഡി ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് പറഞ്ഞതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു.
ചാനല്‍ അഭിമുഖത്തിലും മോഡി തന്നെ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന നിലപാടില്‍ സല്‍മാന്‍ ഖാന്‍ ഉറച്ച് നിന്നു. ഉത്തര്‍പ്രദേശിലെ സായ് ഫായ് മോഹത്സവത്തില്‍ പങ്കെടുത്തതിന്റെ ധാര്‍മിക ഉത്തരവാദിത്തത്തെപ്പറ്റി താന്‍ ചിന്തിച്ചിരുന്നില്ലെന്നും സല്‍മാന്‍ പറഞ്ഞു.
മോഡിയെ അനുകൂലിച്ചുള്ള സല്‍മാന്റെ പ്രസ്താവനകള്‍ക്കെതിരെ മുസ്ലീം സംഘടനകള്‍ ഉള്‍പ്പെടെ രംഗത്തെത്തി. മുസ്ലിം മതത്തെ വഞ്ചിയ്ക്കുകയാണ് മോഡിയ പുകഴ്ത്തുന്നതിലൂടെ സല്‍മാനെന്ന് എല്‍ജെപി ആരോപിച്ചിരുന്നു.












Click it and Unblock the Notifications