മോദിയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സില്‍ റെക്കോര്‍ഡ് വര്‍ധനവ്
ദില്ലി: മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 16 മില്യണ്‍ ആളുകളാണ് മോദിയെ ട്വിറ്ററില്‍ പിന്തുടന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് മോദിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഇത്ര വലിയ വര്‍ധനവ് ഉണ്ടായത്. രണ്ടു മാസത്തിനിടെ മാത്രം ഒരു മില്യണ്‍ ആളുകള്‍ മോദിയെ പിന്തുടരാന്‍ തുടങ്ങി.
16.1 മില്യണ്‍ ആളുകളാണ് മോദിയെ പിന്തുടരുന്നതെന്ന് ട്വിറ്റര്‍ തന്നെയാണ് ഒരു പ്രസ്താവനയില്‍ അറിയിച്ചത്. ഇന്ത്യയില്‍ ഏറ്റവും അധികം ആളുകള്‍ ഫോളോ ചെയ്യുന്ന മൂന്നാമത്തെ ആളാണ് മോദി. ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവര്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഇനി മോദിയുടെ മുന്നില്‍. അമിതാഭ് ബച്ചന് 17.8 ഉം ഷാരൂഖ് ഖാന് 16.2 ഉം മില്യണ്‍ ഫോളോവേഴ്‌സ് ഉണ്ട്.

ഇന്ത്യയില്‍ ഏറ്റവും അധികം ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള രാഷ്ട്രീയക്കാരനും മോദിയാണ്. ലോകത്ത് തന്നെ മോദിയെക്കാള്‍ ട്വിറ്റര്‍ ഫോളോവേഴ്‌സ് ഉള്ള ഒരു രാഷ്ട്രീയക്കാരനേ ഉള്ളൂ. അമേരിക്കന്‍ പ്രസിഡണ്ട് ബരാക് ഒബാമ. 66.1 മില്യണാണ് ഒബാമയുടെ ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ എണ്ണം. 2009 ലാണ് മോദി ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. പ്രധാനമന്ത്രിയായ ശേഷമാണ് മോദിയുടെ ഫോളോവേഴ്‌സില്‍ വലിയ വര്‍ധനവ് ഉണ്ടായത്.
പാകിസ്താന്‍ ഏജന്റാണ് എന്നും പാകിസ്താനിലേക്ക് നാടുകടത്തണം എന്നൊക്കെ ബി ജെ പി നേതാക്കള്‍ പറഞ്ഞ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ അടുത്തിടെയാണ് മോദിയെ പിന്തള്ളി ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ രണ്ടാമനായത്. 2010 ജനുവരി മൂന്നിനാണ് ഷാരൂഖ് ഖാന്‍ ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങിയത്.












Click it and Unblock the Notifications