കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിയുടെ ആ റെക്കോര്‍ഡ് മോദി ഇങ്ങെടുത്തു... ഇനി ബിജെപിയിലെ ആ നേട്ടം പ്രധാനമന്ത്രിക്ക്!!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടി വലിയൊരു നാഴികകല്ല് എത്തിയിരിക്കുകയാണ്. രാജ്യത്ത് കോണ്‍ഗ്രസ് ഇതര പ്രധാനമന്ത്രിമാരില്‍ ഏറ്റവും ദീര്‍ഘകാലം അധികാരത്തില്‍ ഇരുന്നയാളെന്ന നേട്ടമാണ് മോദിയെ തേടി എത്തിയിരിക്കുന്നത്. ബിജെപിയുടെ ഇതിഹാസ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ അടല്‍ ബീഹാരി വാജ്‌പേയിയില്‍ നിന്നാണ് ആ റെക്കോര്‍ഡ് മോദി സ്വന്തമാക്കിയത്. വാജ്‌പേയ് 2268 ദിവസമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇരുന്നത്. അദ്ദേഹത്തിന്റെ മൊത്തം കാലയളവ്. മൂന്ന് തവണകളായിട്ടാണ് വാജ്‌പേയ് പ്രധാനമന്ത്രി കസേരയില്‍ ഇരുന്നത്.

1

ആദ്യത്തെ തവണ 13 ദിവസവും, രണ്ടാമത്തെ തവണ 13 മാസവും മൂന്നാമത്തെ തവണ അഞ്ച് വര്‍ഷവും അദ്ദേഹം തികച്ചു. അതേസമയം നരേന്ദ്ര മോദി 2014 മെയ് 26നാണ് അധികാരമേറ്റത്. ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്ന വ്യക്തികളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മോദി. ഏറ്റവും കൂടുതല്‍ കാലം രാജ്യം ഭരിച്ച പ്രധാനമന്ത്രിമാരുടെ പട്ടികയില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവാണ് ഉള്ളത്. ഇന്ത്യ സ്വാതന്ത്ര്യം കിട്ടിയ 1947 ഓഗസ്റ്റ് 15 മുതല്‍ നെഹ്‌റു പ്രധാനമന്ത്രി പദത്തിലുണ്ട്.

നെഹ്‌റു അദ്ദേഹം മരിച്ച 1964 മെയ് 27 വരെ പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നിരുന്നു. 16 വര്‍ഷവും 286 ദിവസവുമാണ് അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ തുടര്‍ന്നത്. നെഹ്‌റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയാണ് ഇന്ത്യയുടെ ചരിത്രത്തില്‍ പിന്നീട് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. ഇന്ദിര 11 വര്‍ഷവും 59 ദിവസവും ആ പദത്തില്‍ ഇരുന്നു. മൂന്ന് തവണയില്‍ കൂടുതല്‍ പ്രധാനമന്ത്രി പദത്തില്‍ ഇരിക്കാന്‍ ഇന്ദിരയ്ക്ക് സാധിച്ചിരുന്നു.

മോദിയുടെ മുന്‍ഗാമിയായ മന്‍മോഹന്‍ സിംഗാണ് ഈ പട്ടികയില്‍ മൂന്നാമതുള്ളത്. അദ്ദേഹം രണ്ട് തവണ ആ പദത്തില്‍ ഇരുന്നു. പത്ത് വര്‍ഷവും നാല് ദിവസവുമാണ് കാലാവധി. മോദി പ്രധാനമന്ത്രി പദത്തില്‍ ആറ് വര്‍ഷവും 79 ദിവസവും പിന്നിട്ടു. ഇതോടെയാണ് വാജ്‌പേയിയെ മറികടന്ന് കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ നേട്ടത്തിന്റെ പട്ടികയിലേക്ക് എത്തിയത്. 2014ല്‍ രാജ്യമാകെ തരംഗമുണ്ടാക്കിയായിരുന്നു മോദി പ്രധാനമന്ത്രി പദത്തിലെത്തിയത്. 2019ല്‍ ആദ്യത്തേതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്താനും മോദിക്ക് സാധിച്ചു. 353 സീറ്റാണ് എന്‍ഡിഎ നേടിയത്. ഇതില്‍ 303 സീറ്റുകള്‍ ബിജെപി നേടി.

English summary
narendra modi now longest ruling non congress prime minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X