കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത പ്രധാനമന്ത്രി; മുസ്ലീങ്ങള്‍ക്ക് പ്രിയം രാഹുല്‍ ഗാന്ധി! മോദിയെ പിന്തുണച്ച് 53 ശതമാനം പേര്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
Narendra Modi Number One Choice As Next PM | Oneindia Malayalam

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ പ്രതിഷേധം അലയടിക്കുകയാണ്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ട്. ഇന്ത്യ ടുഡെ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ് മൂഡ് ഓഫ് ദി നാഷണ്‍ സര്‍വ്വേയിലാണ് മോദി തന്നെയാണ് ജനപ്രിയനായ പ്രധാനമന്ത്രി എന്ന ഫലം ലഭിച്ചത്.

'മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍''മലപ്പുറത്ത് സെൻകുമാർ 'പോർക്ക് സ്റ്റാൾ 'തുടങ്ങിക്കോട്ടെ,അതല്ലേ ഹീറോയിസം,പക്ഷേ ഒറ്റക്കണ്ടീഷന്‍'

അതേസമയം രാജ്യത്തെ 32 ശതമാനം മുസ്ലീങ്ങളും രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്നാണ് ആവശ്യപ്പെടുന്നത്. വിശദാംശങ്ങളിലേക്ക്

സര്‍വ്വേ ഫലം

സര്‍വ്വേ ഫലം

രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് തൊട്ട് പിന്നാലെയാണ് കാശ്മീരിന്‍റെ പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഇതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്നത്. തൊട്ട് പിന്നാലെ പ്രതിഷേധങ്ങളെല്ലാം അവഗണിച്ച് പൗരത്വ ഭേദഗതി നിയമവും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പാക്കി. ഇതിനെതിരേയും രാജ്യത്ത് പ്രതിഷേധം അലയടിക്കുകയാണ്.

 53 ശതമാനം പേരും

53 ശതമാനം പേരും

എന്നാല്‍ ഈ വിഷയങ്ങളൊന്നും തന്നെ നരേന്ദ്ര മോദിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചിട്ടില്ലെന്നാണ് മൂഡ് ഓഫ് നാഷണ്‍ സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. അടുത്ത പ്രധാനമന്ത്രിയായും നരേന്ദ്ര മോദി തന്നെ മതിയെന്ന് സര്‍വ്വേയില്‍ പങ്കെടുത്ത 53 ശതമാനം പേരും അഭിപ്രായപ്പെട്ടത്. വെറും 13 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്.

 അമിത് ഷായ്ക്ക് ലഭിച്ചത്

അമിത് ഷായ്ക്ക് ലഭിച്ചത്

ഏഴ് ശതമാനം പേര്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയെ ഗാന്ധിയെ പിന്തുണച്ചു. അതേസമയം മോദി സര്‍ക്കാരിലെ രണ്ടാമനും ബിജെപിയുടെ ചാണക്യനുമായ അമിത് ഷാ പ്രധാനമന്ത്രിയാകുന്നതിനെ സര്‍വ്വേയില്‍ പിന്തുണച്ചത് വെറും നാല് ശതമാനം പേര്‍ മാത്രമാണ്.

 പ്രിയങ്ക വേണ്ട

പ്രിയങ്ക വേണ്ട

പൗരത്വ നിയമ പ്രതിഷേധങ്ങളില്‍ അടക്കം മോദി സര്‍ക്കാരിനെതിരേയും യുപിയിലെ യോഗി സര്‍ക്കാരിനെതിരേയുമുള്ള കോണ്‍ഗ്രസിന്‍റെ പ്രതിഷേധം പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം രാജിവെച്ച് ഒഴിഞ്ഞതോടെ പ്രിയങ്ക അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കോണ്‍ഗ്രസിനെ നയിക്കണമെന്ന ആവശ്യവും ശക്തമാണ്.

 60 ശതമാനം ഹിന്ദുക്കള്‍

60 ശതമാനം ഹിന്ദുക്കള്‍

എന്നാല്‍ പ്രിയങ്ക ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകുന്നതിനെ രാജ്യത്ത് പിന്തുണയ്ക്കുന്നത് വെറും 3 ശതമാനം പേര്‍ മാത്രമാണെന്നാണ് സര്‍വ്വേ പറയുന്നത്. സര്‍വ്വേയില്‍ പങ്കെടുത്ത 60 ശതമാനം ഹിന്ദുക്കളാണ് മോദി മൂന്നാം തവണയും പ്രധാനമന്ത്രിയാകുന്നതിനെ അനുകൂലിച്ചത്. 17 ശതമാനം മുസ്ലീങ്ങളും മോദിയെ പിന്തുണച്ചു.

32 ശതമാനം മുസ്ലീങ്ങളും

32 ശതമാനം മുസ്ലീങ്ങളും

എന്നാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത 32 ശതമാനം മുസ്ലീങ്ങളും രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്നാണ് ആവശ്യപ്പെട്ടത്. വെറും 10 ശതമാനം ഹിന്ദുക്കളാണ് രാഹുല്‍ ഗാന്ധിയെ പിന്തുണച്ചത്. പശ്ചിമേന്ത്യയില്‍ 66 ശതമാനം ആളുകളും മോദി തന്നെ പ്രധാനമന്ത്രി ആകണമെന്നാണ് ആവശ്യപ്പെട്ടത്.

 മറ്റ് ഫലങ്ങള്‍

മറ്റ് ഫലങ്ങള്‍

രാഹുലിനെ പിന്തുണച്ചത് വെറും ആറ് ശതമാനം പേര്‍ മാത്രമാണ്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, കേന്ദ്രമന്ത്രി നിതിൽ ​ഗഡ്കരി, പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതബാനർജി, കോൺ​ഗ്രസ് നേതാവ് പി. ചിദംബരം, ബിഎസ്പി നേതാവ് മായാവതി, സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

English summary
Narendra Modi number one choice as next PM survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X