കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദി ഇന്ത്യൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; മൂന്നാമനായി അമിത് ഷായും

Google Oneindia Malayalam News

Newest First Oldest First
1:59 AM, 31 May

നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളഎ കുറിച്ചും, വരുംകാലങ്ങളിൽ സാമ്പത്തികവും സാമൂഹികവുമായ സഹകരണം വർധിപ്പിക്കുന്നതും സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തെന്ന് മോദി വ്യക്തമാക്കി.
10:53 PM, 30 May

രണ്ടാം മോദി സർക്കാരിൽ ആറ് വനിതകൾ
10:51 PM, 30 May

സത്യപ്രതിജ്ഞ ചെയ്ത എല്ലാ മന്ത്രിമാർക്കും ആശംസകൾ നേർന്ന് മോദി. യൗവന പരമായ ഊർജ്ജവും ഭരണപരമായ അനുഭവങ്ങളുമുള്ളതാണ് ഈ ടീം. പാർലമെന്റേറിയനായും പ്രൊഫഷണലായും കഴിവു തെളിയിച്ചവരാണ് എല്ലാവരും. ഇന്ത്യയുടെ വികസനത്തിനായി എല്ലാവർക്കും ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു
9:50 PM, 30 May

മോദി മന്ത്രിസഭയിൽ 20 പുതുമുഖങ്ങൾ
9:46 PM, 30 May

മനേക ഗാന്ധി, സുരേഷ് പ്രഭു, ജെപി നദ്ദ, രാധ മോഹൻ സിങ് എന്നിവർ മോദി മന്ത്രിസഭയിലില്ല.
9:09 PM, 30 May

സ്വതന്ത്ര്യ ചുമതല

25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. 9 സഹമന്ത്രിമാർക്ക് സ്വതന്ത്ര്യ ചുമതല നൽകും
9:05 PM, 30 May

ചടങ്ങ് അവസാനിച്ചു

രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിച്ചു
9:02 PM, 30 May

ദേബശ്രീ ചൗധരി

പശ്ചിമ ബംഗാളിൽ നിന്ന് വിജയിച്ച് ദേബശ്രീ ചൗധരി സത്യപ്രതിജ്ഞ ചെയ്യുന്നു. റായ്ഗഞ്ചിൽ നിന്നുള്ള എംപിയാണ് ദേബശ്രീ
9:00 PM, 30 May

സത്യപ്രതിജ്ഞ ചെയ്തു

ഛത്തീസ്ഗഡിൽ നിന്നുളള എംപി രേണുകാ സിംഗ് സരുതാ, ഹോഷിയാർപൂർ എംപി സോം പർകാഷ്, ആസ്സാമിൽ നിന്നുള്ള എംപി രമേശ്വർ തേലി, ഒഡീഷയിൽ നിന്നുള്ള എംപി പ്രതാപ് ചന്ദ്ര സാരംഗി എന്നിവർ സത്യപ്രതിജ്ഞ ചെയ്തു
8:50 PM, 30 May

വി മുരളീധരൻ സത്യപ്രതിജ്ഞ ചെയ്തു

വി മുരളീധരൻ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സ്വതന്ത്ര്യ ചുമതലയുള്ള സഹമന്ത്രിയാകാൻ സാധ്യത
8:47 PM, 30 May

സത്യപ്രതിജ്ഞ ചെയ്തു

നിത്യാനന്ദ് റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉജ്ജ്വയർപ്പൂരിൽ നിന്നുള്ള എംപിയാണ്
8:45 PM, 30 May

സുരേഷ് അഗാഡി

കർണാടകയിൽ നിന്നുള്ള സുരേഷ് അഗാഡി സത്യപ്രതിജ്ഞ ചെയ്തു.
8:42 PM, 30 May

അർജ്ജുൻ മുണ്ടെ

അർജ്ജുൻ മുണ്ടെ സത്യപ്രതിജ്ഞ ചെയ്തു. മൂന്ന് തവണ ജാർഖണ്ഡ് മുഖ്യമന്ത്രിയായിരുന്നു
8:40 PM, 30 May

അനുരാഗ് താക്കൂർ

അനുരാഗ് താക്കൂർ സത്യപ്രതിജ്ഞ ചെയ്തു. മുൻ ബിസിസിഐ അധ്യക്ഷനാണ്. ഹിമാചൽ പ്രദേശിൽ നിന്നുള്ള നേതാവാണ്. സജ്ഞീവ് ബല്യാണും സത്യപ്രതിജ്ഞ ചെയ്തു
8:38 PM, 30 May

ബാബുൽ സുപ്രിയോ

ബാബുൾ സുപ്രിയോ സത്യപ്രതിജ്ഞ ചെയ്തു. ബംഗാളിൽ നിന്നുള്ള നേതാവാണ്. കഴിഞ്ഞ മന്ത്രിസഭയിലും സഹമന്ത്രിയായിരുന്നു ബാബുൽ സുപ്രിയോ
8:33 PM, 30 May

സ്വാധ്യി നിരജ്ഞൻ ജ്യോതി

സ്വാധ്യി നിരജ്ഞൻ ജ്യോതി സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി സർക്കാരിലും അംഗമായിരുന്നു. ഉത്തർപ്രേദശിലെ ഫത്തേപൂരിൽ നിന്നുള്ള എംപിയായിരുന്നു.
8:31 PM, 30 May

രാംദാസ് അതേവാലെ

രാംദാസ് അതേവാലെ സത്യപ്രതിജ്ഞ ചെയ്തു. നിലവിൽ സാമൂഹിക ക്ഷേമവകുപ്പിലെ സഹമന്ത്രിയായിരുന്നു. മഹാരാഷ്ട്രയിലെ പ്രമുഖ ദളിത് വിഭാഗം നേതാവാണ്.
8:29 PM, 30 May

സത്യപ്രതിജ്ഞ ചെയ്തു

ഗുജറാത്തിൽ നിന്നുള്ള പുരുഷോത്തം റുപാന സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ സർക്കാരിലും സഹമന്ത്രിയായിരുന്നു
8:26 PM, 30 May

തെലങ്കാനയിൽ നിന്നും

ജി കൃഷ്ണൻ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു. തെലങ്കാനയിൽ നിന്നുള്ള എംപിയാണ്. നാല് എംപിമാരാണ് ഇത്തവണ തെലങ്കാനയിൽ ബിജെപിക്കുള്ളത്.
8:24 PM, 30 May

ദാദാറാവു പാട്ടിൽ

ദാദാറാവു പാട്ടിൽ സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്രയിസെ ബിജെപി അധ്യക്ഷനാണ്. കഴിഞ്ഞ തവണ ഭക്ഷ്യ വകുപ്പിന്റെ സഹമന്ത്രിയായിരുന്നു.
8:23 PM, 30 May

കൃഷൻ പാൽ ഗുർജിത്

കൃഷൻ പാൽ ഗുർജർ സത്യപ്രതിജ്ഞ ചെയ്തു. ഫരീദാബാദിൽ നിന്നും മികച്ച വിജയം നേടി ലോക്സഭയിൽ എത്തി.
8:20 PM, 30 May

വികെ സിംഗ്

വികെ സിംഗ് സത്യപ്രതിജ്ഞ ചെയ്തു, ഗാസിയാബാദിൽ നിന്നും വൻ വിജയം നേടിയാണ് ലോക്സഭയിലെത്തിയത്. ഒന്നാം മോദി സർക്കാരിൽ വിദേശ കാര്യ സഹമന്ത്രിയായിരുന്നു
8:19 PM, 30 May

അർജുൻ രാം മേഘ്വാൾ

അർജുൻ റാം മേഘ്വാൾ സത്യപ്രതിജ്ഞ ചെയ്തു. രാജസ്ഥാനിലെ ബിക്കാനീറിൽ നിന്നുള്ള മന്ത്രിയായിരുന്നു. കഴിഞ്ഞ തവണ ധനകാര്യ വകുപ്പ് സഹമന്ത്രിയായിരുന്നു
8:17 PM, 30 May

അശ്വതി കുമാർ ചൗബെ

അശ്വതി കുമാർ ചൗബെ സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ തവണ ആരോഗ്യ മന്ത്രാലയത്തിലെ സഹമന്ത്രിയായിരുന്നു
8:13 PM, 30 May

ഗുജറാത്തിൽ നിന്നു

മൻസൂക് മാണ്ഡ്യവ്യ സത്യപ്രതിജ്ഞ ചെയ്തു. അമിത് ഷായുടെയും മോദിയുടെയും വിശ്വസ്തനായ നേതാവാണ്. ഗുജറാത്തിൽ നിന്നുള്ള നേതാവാണ്. കഴിഞ്ഞ സർക്കാരിൽ ഗതാഗത വകുപ്പിലെ സഹമന്ത്രിയായിരുന്നു
8:12 PM, 30 May

ഹർദീപ് സിംഗ് പുരി

ഹർദിപ് സിംഗ് പുരി സത്യപ്രതിജ്ഞ ചെയ്തു, അമൃത്സറിൽ പരാജയപ്പെട്ടെങ്കിലും മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയായിരുന്നു.
8:09 PM, 30 May

ആർ കെസിംഗ്

ആർ കെ സിംഗ് സത്യപ്രതിജ്ഞ ചെയ്തു, ബീഹാറിൽ നിന്നുള്ള എംപിയാണ്. മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്. മുൻ ആഭ്യന്തര സെക്രട്ടറിയായിരുന്നു
8:06 PM, 30 May

പ്രഹ്ലാദ് സിംഗ് പട്ടേൽ

പ്രഹ്ലാദ് സിംഗ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. മധ്യപ്രദേശിൽ നിന്നുള്ള നേതാവാണ്.
8:06 PM, 30 May

കിരൺ റിജിജു

കിരൺ റിജിജു സത്യപ്രതിജ്ഞ ചെയ്തു. ഒന്നാം മോദി സർക്കാരിലെ ആഭ്യന്തര സഹമന്ത്രിയായിരുന്നു. അരുണാചൽ പ്രദേശിൽ നിന്നും വീണ്ടും ലോക്സഭയിലെത്തി. സ്വതന്ത്ര്യ ചുമതല നൽകാനുള്ള സാധ്യതയുണ്ട്.
8:04 PM, 30 May

ജിതേന്ദ്ര സിംഗ്

ഡോ. ജിതേന്ദ്ര സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒന്നാം മോദി സർക്കാരിലും അംഗമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ സഹമന്ത്രിയായിരുന്നു. ജമ്മുകശ്മീരിൽ നിന്നുള്ള പ്രധാന ബിജെപി നേതാവാണ്.
READ MORE

ദില്ലി: രണ്ടാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു,. 7 മണിക്ക് രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബിംസ്റ്റെസ് രാജ്യങ്ങളിൽ നിന്നുള്ള തലവൻമാരടക്കം നിരവധി വിദേശ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു. 25 ക്യാബിനറ്റ് മന്ത്രിമാരും 24 സഹമന്ത്രിമാരുമാണ് അധികാരമേറ്റത്. 9 സഹമന്ത്രിമാർക്ക് സ്വതന്ത്ര ചുമതല നൽകി. കേരളത്തിൽ നിന്നുള്ള ഏക അംഗമായ വി മുരളീധരനും സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റു. രണ്ടാം എൻഡിഎ സർക്കാരിന്റെ സത്യാപ്രതിജ്ഞാ ചടങ്ങിന്റെ വിശേഷങ്ങൾ ലൈവ് അപ്ഡേറ്റ്സിൽ വായിക്കാം.

modi
English summary
Narendra Modi oath taking ceremony today; Live updates
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X