കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നയിക്കാൻ വീണ്ടും നരേന്ദ്ര മോദി; എൻഡിഎ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ എൻഡിഎയുടെ പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുത്തു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാണ് നരേന്ദ്ര മോദിയുടെ പേര് നിർദ്ദേശിച്ചത്. രാജ്നാഥ് സിംഗും നിതിൻ ഗഡ്കരിയും പിന്തുണച്ചു. പാർലമെന്റ് സെൻട്കൽ ഹാളിൽ യോഗത്തിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് മോദിയെ തിരഞ്ഞെടുത്തത്.

എൻഡിഎയുടെ എല്ലാ സഖ്യകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു. നേതാക്കൾ മോദിയെ അഭിനന്ദിച്ചു. മുതിർന്ന നേതാക്കളായ എൽകെ അദ്വാനി മുരളീ മനോഹർ ജോഷി എന്നിവരുടെ സാന്നിധ്യവും ശ്രദ്ധേയമായി. തുടർന്ന് നരേന്ദ്ര മോദി രാഷ്ട്രപതിയെ കണ്ട് സർക്കാർ ഉണ്ടാക്കാൻ അവകാശ വാദം ഉന്നയിക്കും. മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രി സഭ ഇന്നലെ രാഷ്ട്രപതിയെ കണ്ട് രാജി സമർപ്പിച്ചിരുന്നു.

 രാജ്യം മുഴുവന്‍ നേടിയിട്ടും ബിജെപി പച്ചതൊടാത്ത സംസ്ഥാനങ്ങളുണ്ട്... പത്തിടത്ത് ബിജെപിയില്ല രാജ്യം മുഴുവന്‍ നേടിയിട്ടും ബിജെപി പച്ചതൊടാത്ത സംസ്ഥാനങ്ങളുണ്ട്... പത്തിടത്ത് ബിജെപിയില്ല

bjp

അടുത്ത വ്യാഴാഴ്ച പുതിയ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്കും. ഇതിന് മുന്നോടിയായി പ്രധാനമന്ത്രി വാരണാസിയിൽ സന്ദർശനം നടത്തും. അമ്മയെ കാണാനായി അഹമ്മദാബദിലേക്കും പോകുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങ് വിപുലമായി നടത്താനുള്ള ഒരുക്കത്തിലാണ് ബിജെപി. ലോക് നേതാക്കളും പങ്കെടുത്തേക്കും.

349 അംഗങ്ങളാണ് പതിനേഴാം ലോക്സഭയിൽ എൻഡിഎയ്ക്കുള്ളത്. 303 സീറ്റുകൾ ബിജെപി ഒറ്റയ്ക്ക് നേടിയതാണ്. കോൺഗ്രസിനാകട്ടെ കനത്ത തിരിച്ചടിയാണ് ഏൽക്കേണ്ടി വന്നത്. 52 സീറ്റുകൾ മാത്രമാണ് കോൺഗ്രസ് നേടിയത്.

English summary
Narendra Modi officially selected as the parliamentary party leader of NDA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X