കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തന്നെ വിശ്വസിക്കണമെന്ന് മോദി; ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ വാക്ക് കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ല

Google Oneindia Malayalam News

റാഞ്ചി: പൗരത്വ ഭേദഗതി ബില്ലില്‍ കൂടുതല്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലര്‍ സംഘര്‍ഷത്തിന് ആക്കം കൂട്ടുകയാണെന്നും കോണ്‍ഗ്രസ് നടത്തുന്ന പ്രസ്താവനകള്‍ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്നെ വിശ്വസിക്കണമെന്ന് വടക്ക് കിഴക്കന്‍ മേഖലയോട് ഞാന്‍ ആവശ്യപ്പെടുകയാണെന്നും ജാര്‍ഘണ്ഡില്‍ ബിജെപി നടത്തിയ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ ആശ്രയിച്ച് നില്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

വാക്ക് പാലിച്ചില്ല

വാക്ക് പാലിച്ചില്ല

പീഡനത്തിനിരയായ ന്യൂനപക്ഷ അഭയാർഥികൾക്ക് ആശ്വാസം നൽകുമെന്ന് കോൺഗ്രസ് മുമ്പ് വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ആ വാഗ്ദാനം പാലിക്കാന്‍ അവര്‍ തയ്യാറായില്ല. അഭയാര്‍ത്ഥികള്‍ക്ക് പാകിസ്താനിലുള്ള അതേ അവസ്ഥയും സമാനമായ സാഹചര്യവുമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇവിടേയും നല്‍കിയതെന്നും മോദി പറഞ്ഞു.

സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നു

സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുന്നു

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചിലര്‍ സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടുകയാണ്. മേഖലയുടെ ഭൂരിപക്ഷവും ഈ ബില്ലിന്‍റെ പുറത്താണ്. പക്ഷെ കോണ്‍ഗ്രസിന്‍റേയും സഖ്യകക്ഷികളുടേയും രാഷ്ട്രീയം അനധികൃത കുടിയേറ്റക്കാരെ ആശ്രയിച്ചിരിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വീഡിയോ

നരേന്ദ്ര മോദി സംസാരിക്കുന്നു

ഉറപ്പ് നല്‍കുന്നു

ഉറപ്പ് നല്‍കുന്നു

അസമിലെയും മറ്റ് സംസ്ഥാനങ്ങളിലെയും പാരമ്പര്യങ്ങൾ, സംസ്കാരം, ഭാഷ തുടങ്ങിയവയെ ഒരു തരത്തിലും ഈ ബില്‍ ഒരു തരത്തിലും ബാധിക്കില്ലെന്ന് കിഴക്കിലേയും വടക്ക് കിഴക്കിലേയും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഞാന്‍ ഉറപ്പ് നല്‍കുകയാണെന്നും നിങ്ങളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുമായി ചേര്‍ന്ന് പ്രവർത്തിക്കും. കോൺഗ്രസിന്റെ പ്രസ്താവനകളിൽ തെറ്റിദ്ധരിക്കപ്പെടരുതെന്നും മോദി പറഞ്ഞു.

ട്വിറ്ററിലൂടേയും

ട്വിറ്ററിലൂടേയും

നേരത്തെ ട്വിറ്ററിലൂടേയും പൗരത്വ ബില്ലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. ബില്ലില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്നും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ തനിമ അതേപടി തുടരുമെന്നുമായിരുന്നു പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതി ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്.

ആശങ്ക വേണ്ട

ആശങ്ക വേണ്ട

'പൗരത്വ ഭേദഗതി ബില്‍ പാസായതിന് ശേഷം ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് അസമിലെ എന്‍റെ സഹോദരങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു. നിങ്ങളുടെ അവകാശങ്ങളും അതുല്യമായ തനിമയും മനോഹരമായ സംസ്കാരവും ആര്‍ക്കും അപഹരിക്കാനാവില്ല. അത് മനോഹരമായി തഴച്ച് വളരുകയും ചെയ്യും'-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
Which Parties Votes Helped BJP to Pass Citizenship Bill in Rajya Sabha | Oneindia Malayalam
പ്രതിജ്ഞാബദ്ധരാണ്

പ്രതിജ്ഞാബദ്ധരാണ്

ആറാം വകുപ്പ് അനുസരിച്ച് അസമീസ് ജനതയുടം രാഷ്ട്രീയവും ഭാഷാപരവും സാംസ്കാരികവുമായ ഭൂമി അവകാശങ്ങള്‍ ഭരണഘടനാപരമായി സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും ഞാന്‍ പൂര്‍ണ്ണമായി പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ട്വീറ്റ്

നരേന്ദ്ര മോദി

 മുംബൈയില്‍ വെളിച്ചം പരത്താന്‍ ഖത്തര്‍!! അദാനിയുമായി 3200 കോടിയുടെ കരാര്‍; അംബാനി വിറ്റ കമ്പനി മുംബൈയില്‍ വെളിച്ചം പരത്താന്‍ ഖത്തര്‍!! അദാനിയുമായി 3200 കോടിയുടെ കരാര്‍; അംബാനി വിറ്റ കമ്പനി

 'അഭിനവ ഹനുമാന്‍മാര്‍ ഇന്ത്യയെ അപ്പാടെ ചുട്ടെരിക്കുകയാണ്', മോദിക്കും ഷാക്കുമെതിരെ തുറന്നടിച്ച് കട്ജു 'അഭിനവ ഹനുമാന്‍മാര്‍ ഇന്ത്യയെ അപ്പാടെ ചുട്ടെരിക്കുകയാണ്', മോദിക്കും ഷാക്കുമെതിരെ തുറന്നടിച്ച് കട്ജു

English summary
narendra modi on citizenship amendment bill in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X