കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുപരിപാടിയില്‍വെച്ച് പ്രധാനമന്ത്രി മോദിയുടെ യോഗ അഭ്യാസം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊതു പരിപാടിയില്‍ വെച്ച് യോഗ അവതരിപ്പിക്കാനൊരുങ്ങുന്നു. ജൂണ്‍ 21ന് ദില്ലിയില്‍ സംഘടിപ്പിക്കുന്ന പരിപാടിയിലായിരിക്കും മോദിയുടെ യോഗ അവതരണം. യോഗയിലെ ശാരീരിക അഭ്യാസവും ബ്രീത്തിങ് കണ്‍ട്രോളുമെല്ലാം മോദി പരിപാടിയില്‍ പ്രകടമാക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ജൂണ്‍ 21 ആദ്യ അന്താരാഷ്ട്ര യോഗ ദിനമായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ദില്ലിയില്‍ പരിപാടി സംഘടിപ്പിക്കുന്നത്. തന്റെ ആദ്യ ഐക്യരാഷ്ട്ര സഭാ പ്രസംഗത്തില്‍ മോദി യോഗയെക്കുറിച്ച് വാചാലനായിരുന്നു. വ്യക്തിക്ക് ആത്മവിശ്വാസം നല്‍കാനും ശരീരത്തെ രോഗവിമുക്തമാക്കാനും യോഗ സഹായിക്കുമെന്നായിരുന്നു മോദിയുടെ അഭിപ്രായം.

narendramodi

മോദിയുടെ ദിനചര്യകളില്‍ യോഗയ്ക്ക് വലിയ പ്രാധാന്യമുണ്ട്. യോഗയെ ഒഴിച്ചു നിര്‍ത്തിയുള്ള ദിവസങ്ങള്‍ മോദിയുടെ ജീവതത്തില്‍ അപൂര്‍വമാണ്. യോഗ അഭ്യാസമാണ് തന്റെ ഊര്‍ജത്തിന്റെ രഹസ്യമെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിക്കുന്നു.

ലോകത്തിന് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സംഭാവനയാണ് യോഗ എന്നാണ് കരുതുന്നത്. ഇന്ത്യയില്‍ വിശ്വാസത്തിന്റെ ഭാഗമായി ചെയ്തുവന്നിരുന്ന യോഗ പിന്നീട് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും വ്യാപിക്കുകയായിരുന്നു. അമേരിക്ക ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കോടിക്കണക്കിന് ആളുകള്‍ യോഗ അഭ്യാസം ദിവസംതോറും ചെയ്തുവരുന്നുണ്ട്. അതേസമയം, ഇന്ത്യയില്‍ സ്‌കൂളുകളില്‍ യോഗ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനുള്ള ശ്രമത്തിനെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഹൈന്ദവ വിശ്വാസത്തിന്റെ ഭാഗമായുള്ള യോഗ മറ്റു മതക്കാരിലും അടിച്ചേല്‍പ്പിക്കുകയാണെന്നാണ് പ്രധാന ആരോപണം.

English summary
Narendra Modi to perform yoga at mass public event
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X