വ്യക്തമായ സൂചനകള്‍; മോദിയുടെ പാക് സന്ദര്‍ശനം നേരത്തെ നിശ്ചയിച്ചിരുന്നോ?
ദില്ലി: പ്രധാനമന്ത്രി മോദിയുടെ അപ്രതീക്ഷിത പാകിസ്ഥാന്‍ സന്ദര്‍ശനത്തില്‍ നിന്ന് രാജ്യം ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഉയരുന്നത് മോദി നടത്തിയത് അപ്രതീക്ഷിത സന്ദര്‍ശനമല്ലെന്നാണ് സൂചനയാണ്. സന്ദര്‍ശം നേരത്തെ നിശ്ചയിച്ചിരുന്നതിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മിക്ക മാധ്യമങ്ങളും മോദിയുടെ പാക് സന്ദര്‍ശനത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ്. ഇതിനിടയിലാണ് സൂചനകള്‍ പുറത്തു വന്നത്.

ചായ സല്‍ക്കാരം
ക്രിസ്മുസ് ദിനത്തില്‍ ചായസല്‍ക്കാരം നടത്താന്‍ കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തീരുമാനിച്ചിരുന്നു. ഇതില്‍ പ്രധാനമന്ത്രിയും പങ്കെടുക്കാന്ർ തീരുമാനിച്ചിരുന്നു.

ചായ സല്‍ക്കാരം മാറ്റി വച്ചത്
കര്‍ദിനാള്‍, ബിഷപ്പുമാര്‍ തുടങ്ങി പലരെയും ചായ സല്‍ക്കാരത്തിന് വിളിച്ചിരുന്നു. എന്നാല്‍ ചായ സല്‍ക്കാരം ഡിസംബർ 25 ന് എന്നുള്ളത് മാറ്റി 29 ലേക്ക് മാറ്റുകയായിരുന്നു. ഇത് 25 ന് മോദി ലാഹോറിലേക്ക് പോകാന്‍ തീരുമാനിച്ച സൂചനയായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഹൈക്കമീഷണരുടെ വിരമിക്കല്‍
പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ടിസി എ രാഘവന്‍ 31 നു വിരമിക്കുകയാണ്. എന്നാല്‍ പകരം ഗൗതം ബംബാവാലേയുടെ നിയമനം പ്രഖ്യാപിച്ചത് 23 നാണ്.

നിയമനം 24 മണിക്കൂറിനുള്ളില്‍
പുതിയ ഹൈക്കമ്മീഷണറെ നിയമിച്ചാല്‍ പാകിസ്ഥാനില്‍ നിന്ന് ഔപചാരികമായ അനുമതി ലഭിക്കാന്‍ കാലതാമസം ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് 24 മണിക്കൂറിനുള്ളില്‍ ഗൗതം ബംബാവാലെയും നിയമനം പാകിസ്ഥാന്‍ അംഗീകരിച്ചു.

പാക് ഹൈക്കമ്മീഷണ്‍ ലാഹോറിലേക്ക് പോയത്
പാകിസ്ഥാന്‍ ഹൈമ്മീഷണര്‍ അബ്ദുള്‍ ബസിത് കഴിഞ്ഞ ആഴ്ച ലാഹോറിലേക്ക് പോയി. എന്നാല്‍ അവധിക്ക് പോയതെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായാണ് പോയതെന്നാണ് സൂചന.












Click it and Unblock the Notifications