ഒബാമ കെയര്‍ മോഡലില്‍ മോദിയുടെ ഇന്‍ഷുറന്‍സ് വരുന്നു
ദില്ലി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബരാക് ഒബാമയുടെ സ്വപ്ന പദ്ധതിയായ ഒബാമ കെയറിനോട് ഉപമിക്കാവുന്നതായിരിക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.
ആരോഗ്യ രംഗത്ത് വന്‍ പരിഷ്കാരങ്ങള്‍ കൊണ്ടു വരാനാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ആസൂത്രണ കമ്മീഷന് സെക്രട്ടറിയോട് രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാവര്ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത്. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സക്കായിരിക്കും ഇതുവഴി ഏറ്റവും ഗുണം ലഭിക്കുക. ചെറിയ പ്രീമിയം മാത്രം ഈടാക്കി ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതി. താഴേ തട്ടിലുള്ളള്ളവരില് നിന്ന് പേരിന് മാത്രമേ പ്രീമിയം ഈടാക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.
അമേരിക്കയിലെ എല്ലാവര്ക്കും ചുരുങ്ങിയ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നതായിരുന്നു ബരാക് ഒബാമയുടെ 'ഒബാമ കെയര്‍' പദ്ധതിയുടെ ലക്ഷ്യം. ജീവിതാന്ത്യത്തില്‍ അര്‍ബുദത്തോടും ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് കമ്പനികളോടും പോരാടേണ്ടി വന്ന തന്റെ അമ്മയുടെ ഓര്‍മയിലായിരുന്നു ഒബാമ ഈ പദ്ധതി തയ്യാറാക്കിയത്.
ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും ഉന്നത നിലവാരത്തിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാം എന്നതായിരുന്നു ഒബാമ കെയറിന്റെ പ്രത്യേകത. അവര്‍ക്ക് പ്രീമിയത്തില്‍ സബ്സിഡി ലഭിക്കും.
ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും വലിയ ചികിത്സാ ചെലവുകള്‍ താങ്ങാനാകാത്ത സ്ഥിതിയാണ്. പ്രത്യേകിച്ച് പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സകള്‍. മോദി വിഭാവനം ചെയ്യുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ ഈ പ്രശ്നം ഒരു പരിധിവരെ പരിഹരിക്കപ്പെടും.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications