കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒബാമ കെയര്‍ മോഡലില്‍ മോദിയുടെ ഇന്‍ഷുറന്‍സ് വരുന്നു

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും ചുരുങ്ങിയ ചെലവില്‍ ആരോഗ്യ പരിരക്ഷ ലഭ്യമാക്കുന്നതിനുള്ള ഇന്‍ഷുറന്‍സ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബരാക് ഒബാമയുടെ സ്വപ്‌ന പദ്ധതിയായ ഒബാമ കെയറിനോട് ഉപമിക്കാവുന്നതായിരിക്കും നരേന്ദ്ര മോദി സര്‍ക്കാര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത്.

ആരോഗ്യ രംഗത്ത് വന്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരാനാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് ആസൂത്രണ കമ്മീഷന്‍ സെക്രട്ടറിയോട് രൂപരേഖ തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Narendra Modi

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എല്ലാവര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് എന്നത്. പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, ക്യാന്‍സര്‍ തുടങ്ങിയവയുടെ ചികിത്സക്കായിരിക്കും ഇതുവഴി ഏറ്റവും ഗുണം ലഭിക്കുക. ചെറിയ പ്രീമിയം മാത്രം ഈടാക്കി ജനങ്ങള്‍ക്ക് ഈ സൗകര്യം ലഭ്യമാക്കുകയാണ് പദ്ധതി. താഴേ തട്ടിലുള്ളള്ളവരില്‍ നിന്ന് പേരിന് മാത്രമേ പ്രീമിയം ഈടാക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ എല്ലാവര്‍ക്കും ചുരുങ്ങിയ ചെലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എന്നതായിരുന്നു ബരാക് ഒബാമയുടെ 'ഒബാമ കെയര്‍' പദ്ധതിയുടെ ലക്ഷ്യം. ജീവിതാന്ത്യത്തില്‍ അര്‍ബുദത്തോടും ഹെല്‍ത്ത് കെയര്‍ ഇന്‍ഷുറന്‍സ് കമ്പനികളോടും പോരാടേണ്ടി വന്ന തന്റെ അമ്മയുടെ ഓര്‍മയിലായിരുന്നു ഒബാമ ഈ പദ്ധതി തയ്യാറാക്കിയത്.

ദാരിദ്ര രേഖക്ക് താഴെയുള്ളവര്‍ക്കും ഉന്നത നിലവാരത്തിലുളള ആരോഗ്യ ഇന്‍ഷൂറന്‍സ് എടുക്കാം എന്നതായിരുന്നു ഒബാമ കെയറിന്റെ പ്രത്യേകത. അവര്‍ക്ക് പ്രീമിയത്തില്‍ സബ്‌സിഡി ലഭിക്കും.

ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും വലിയ ചികിത്സാ ചെലവുകള്‍ താങ്ങാനാകാത്ത സ്ഥിതിയാണ്. പ്രത്യേകിച്ച് പ്രമേഹം, അര്‍ബുദം, ഹൃദ്രോഗം തുടങ്ങിയവയുടെ ചികിത്സകള്‍. മോദി വിഭാവനം ചെയ്യുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പില്‍ വരികയാണെങ്കില്‍ ഈ പ്രശ്‌നം ഒരു പരിധിവരെ പരിഹരിക്കപ്പെടും.

English summary
Narendra Modi planning for a health insurance for all, like Obama Care.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X