അറിഞ്ഞോ മോദി സെല്‍ഫി വെറുത്തു തുടങ്ങി
ദില്ലി: അറിഞ്ഞോ നമ്മുടെ പ്രധാനമന്ത്രിയ്ക്ക് സെല്‍ഫി വെറുത്തു തുടങ്ങി. എന്താ കാര്യം എന്നല്ലെ, നരേന്ദ്രമോദി സെല്‍ഫിയെടുക്കാന്‍ വിസമ്മതിച്ചു എന്നത് തന്നെ യോഗാദിനാചരണത്തിനിടെ സെല്‍ഫിയെടുക്കാന്‍ തന്നെ സമീപിച്ച വളന്റിയറായ യുവതിയുടെ അപേക്ഷയാണ് പ്രധാനമന്ത്രി നിരസിച്ചത്.
യോഗ ചെയ്യാനായി വേദി വിട്ട് താഴെയെത്തിയപ്പോള്‍ വളന്റിയര്‍ യുവതി സെല്‍ഫിക്കായി മോദിയെ സമീപിച്ചു. എന്നാല്‍ മോദിയാകട്ടെ തൊഴുതുകൊണ്ട് അവരുടെ അപേക്ഷ നിരസിച്ചു.

പിന്നീട് മോദി യോഗയില്‍ മുഴങ്ങി. എന്നാല്‍ യുവതിക്ക് സെല്‍ഫി കിട്ടിയേ തീരൂ. അവര്‍ സുഹൃത്തിനൊപ്പം പ്രധാനമന്ത്രിയുടെ അരികില്‍ തന്നെ ഇരിക്കാന്‍ സ്ഥാനംപിടിക്കാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയുകയായിരുന്നു.
വളന്റിയര്‍ യുവതിയെ മാത്രമല്ല സെല്‍ഫിക്കായി സമീപിച്ച യുവാവിനെയും പ്രധാനമന്ത്രി തിരിച്ചയച്ചു. സാധാരണക്കാരനൊപ്പവും നേതാക്കള്‍ക്കും സെല്‍ഫി എടുക്കാറുള്ള മോദി സെല്‍ഫി എടുക്കാന്‍ വിസമ്മതിച്ചത് മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്.












Click it and Unblock the Notifications