കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറ്റ് കുറയാതെ നരേന്ദ്ര മോദി; ജനകീയന്‍, ഇഞ്ചോടിഞ്ച് പിണറായി വിജയന്‍, സി വോട്ടര്‍ സര്‍വ്വെ ഫലം

  • By Desk
Google Oneindia Malayalam News

ദില്ലി: കൊറോണ പ്രതിസന്ധി, കുടിയേറ്റ തൊഴിലാളി പ്രശ്‌നം, തകരുന്ന സാമ്പത്തിക-കാര്‍ഷിക രംഗം, സിഎഎ, എന്‍ആര്‍സി, അയോധ്യ വിധി, ദില്ലി കലാപം, ഇസ്ലാമോഫോബിയ, ആള്‍ക്കൂട്ട കൊലകള്‍... രാജ്യം ചര്‍ച്ച ചെയ്തതും ചെയ്യുന്നതുമായ ഒട്ടേറെ വിഷയങ്ങളുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനകീയതയ്ക്ക് ഒരു കോട്ടവും വന്നിട്ടില്ലെന്ന് സര്‍വ്വെ ഫലം.

65 ശതമാനം ജനങ്ങള്‍ മോദിയെ പിന്തുണയ്്കകുകയും അദ്ദേഹത്തില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കുകയും ചെയ്യുന്നുവെന്ന് സി വോട്ടര്‍ പുറത്തുവിട്ട സര്‍വ്വെ ഫലത്തില്‍ വ്യക്തമാക്കുന്നു. സ്വതന്ത്രവും സുതാര്യവുമായ സര്‍വ്വെയാണ് തങ്ങള്‍ നടത്തിയത് എന്ന് അവകാശപ്പെടുന്ന സിവോട്ടര്‍ ജനകീയനായ മുഖ്യമന്ത്രിയെയും സര്‍വ്വെയിലൂടെ കണ്ടെത്തി. വിശദാംശങ്ങള്‍ ഇങ്ങനെ....

3000 പേരില്‍ നിന്ന്

3000 പേരില്‍ നിന്ന്

രണ്ടാം മോദി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു. തൊട്ടുപിന്നാലെയാണ് സര്‍വ്വെ ഫലം പുറത്തുവന്നത്. മെയ് മാസത്തില്‍ നടത്തിയ അഭിപ്രായ സര്‍വ്വെ അടിസ്ഥാനമാക്കിയാണ് ഫലം തയ്യാറാക്കിയത്. ഒരോ സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 3000 വീതം പേരുടെ അഭിപ്രായമാണ് സര്‍വ്വെയുടെ ഭാഗമായി സ്വരൂപിച്ചത്.

മോദിയുടെ പിന്തുണ

മോദിയുടെ പിന്തുണ

സര്‍വ്വെയില്‍ പങ്കെടുത്ത 65.69 ശതമാനം പേരും മോദിയെ പിന്തുണച്ചു. ഒഡീഷ സംസ്ഥാനത്ത് നിന്നാണ് മോദിക്ക് കൂടുതല്‍ പിന്തുണ ലഭിച്ചത്. ഈ സംസ്ഥാനത്ത് നിന്ന് സര്‍വ്വെയില്‍ പങ്കെടുത്ത 95 ശമതാനം പേര്‍ മോദിയെ അനുകൂലിച്ചു. ഹിമാചല്‍ പ്രദേശ്- 93 ശതമാനം, ഛത്തീസഗ്ഡ്- 92 ശതമാനം എന്നിങ്ങനെയാണ് മോദിയെ പിന്തുണച്ച മറ്റു സംസ്ഥാനങ്ങള്‍.

കോണ്‍ഗ്രസ് ഭരിക്കുന്നിടത്തും മോദി

കോണ്‍ഗ്രസ് ഭരിക്കുന്നിടത്തും മോദി

ബിജു ജനാതാദള്‍ ഭരിക്കുന്ന സംസ്ഥാനമാണ് ഒഡീഷ. ഇവിടെ രണ്ടാംസ്ഥാനത്താണ് ബിജെപി. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപി വന്‍ മുന്നേറ്റം നടത്തുമോ എന്ന ആശങ്ക ബിജെഡിക്കുണ്ട്. ഈ സാഹചര്യത്തിലാണ് സര്‍വ്വെ ഫലം എന്നതും എടുത്തു പറയണം. കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ നിന്നും മോദിയെ കൂടുതല്‍ പേര്‍ പിന്തുണച്ചു.

കേരളത്തില്‍ ലഭിച്ച പിന്തുണ ഇങ്ങനെ

കേരളത്തില്‍ ലഭിച്ച പിന്തുണ ഇങ്ങനെ

രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും മോദിയെ പിന്തുണച്ചാണ് സര്‍വ്വെ ഫലം വന്നത്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ കേരളവും തമിഴ്‌നാടും മറിച്ചാണ്. ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നാണ് മോദിക്ക് ഏറ്റവും കുറഞ്ഞ പിന്തുണ ലഭിച്ചത്. തമിഴ്‌നാട്ടില്‍ 32.15 ശതമാനവും കേരളത്തില്‍ 32.89 ശതമാനവുമാണ് മോദിക്ക് ലഭിച്ച പിന്തുണ.

മോദിയോട് നോ സംസ്ഥാനങ്ങള്‍

മോദിയോട് നോ സംസ്ഥാനങ്ങള്‍

ബിജെപി ഭരിക്കുന്ന ഹരിയാന, ഗോവ എന്നിവിടങ്ങളില്‍ മോദിക്ക് പിന്തുണ ലഭിച്ചത് കുറവാണ് എന്നതും ശ്രദ്ധേയമാണ്. ഹരിയാനയില്‍ നിന്ന് 51 ശതമാനവും ഗോവയില്‍ നിന്ന് 52 ശതമാനവുമാണ് മോദിയെ അനുകൂലിച്ചവര്‍. കശ്മീരില്‍ മോദിയെ അനുകൂലിച്ചത് 50 ശതമാനമാണ്.

ബംഗാളില്‍ മികച്ച പിന്തുണ

ബംഗാളില്‍ മികച്ച പിന്തുണ

ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും കടുത്ത വിമര്‍ശകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ മോദിയെ പിന്തുണയ്ക്കുന്നവര്‍ കുറവല്ലെന്ന് സര്‍വ്വെ ഫലം വ്യക്തമാക്കുന്നു. 64 ശതമാനം പേര്‍ മോദിയെ പിന്തുണച്ചു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ് പശ്ചിമ ബംഗാള്‍.

ജനങ്ങളുടെ പ്രതികരണം ഇങ്ങനെ

ജനങ്ങളുടെ പ്രതികരണം ഇങ്ങനെ

സര്‍വ്വെയില്‍ പങ്കെടുത്ത 58 ശതമാനം പേര്‍ മോദിയുടെ പ്രവര്‍ത്തനത്തില്‍ വളരെ തൃപ്തരാണ് എന്ന് പ്രതികരിച്ചു. 24 ശതമാനം പേര്‍ ഒരു പരിധി വരെ തൃപ്തരാണ് എന്ന് പ്രതികരിച്ചു. ബാക്കിയുള്ളവര്‍ മോദിയുടെ ഭരണത്തില്‍ തൃപ്തിയില്ലെന്ന് തുറന്നുപറഞ്ഞുവെന്നും സര്‍വ്വെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ജനകീയനായ മുഖ്യമന്ത്രി

ജനകീയനായ മുഖ്യമന്ത്രി

ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായി സര്‍വ്വെയില്‍ തെളിഞ്ഞത് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് ആണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരാണ് ആദ്യ പദവിയില്‍ തിളങ്ങിയത്. സര്‍വ്വെ പൂര്‍ത്തിയായപ്പോള്‍ പിണറായി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പിണറായിക്ക് ലഭിച്ച പിന്തുണ

പിണറായിക്ക് ലഭിച്ച പിന്തുണ

ഒഡീഷ മുഖ്യമന്ത്രിയെ 82.96 ശതമാനം പേര്‍ പിന്തുണച്ചു. രണ്ടാംസ്ഥാനത്തെത്തിയ ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ 81 ശതമാനം പേരാണ് പിന്തുണച്ചത്. മൂന്നാം സ്ഥാനത്തെത്തിയ പിണറായി വിജയന് 80.28 ശതമാനം പേരുടെ പിന്തുണ ലഭിച്ചു.

'മോശം' മുഖ്യമന്ത്രിമാര്‍

'മോശം' മുഖ്യമന്ത്രിമാര്‍

ഏറ്റവും കുറഞ്ഞ പിന്തുണ ലഭിച്ച മുഖ്യമന്ത്രിമാരുടെ വിവരങ്ങളും സര്‍വ്വെയിലുണ്ട്. ബിജെപി ഭരിക്കുന്ന ഹരിയാനയിലെ മനോഹര്‍ ലാല്‍ ഖട്ടര്‍, ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി ടിഎസ് റാവത്ത്, കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചാബിലെ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് എന്നിവരാണ് കുറഞ്ഞ പിന്തുണ ലഭിച്ചത്.

കേന്ദ്ര ഭരണം പോരെന്ന് മലയാളികള്‍

കേന്ദ്ര ഭരണം പോരെന്ന് മലയാളികള്‍

ഖട്ടറിന് 4 ശതമാനം പേരുടെയും റാവത്തിന് 17 ശതമാനം പേരുടെയും അമരീന്ദര്‍ സിങിന് 27 ശതമാനം പേരുടെയും പിന്തുണയേ ലഭിച്ചുള്ളൂ. മമതയെ പിന്തുണച്ചവര്‍ 52 ശതമാനം പേരാണ്. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് 41 ശതമാനം പേരുടെ പിന്തുണ കിട്ടി. കേന്ദ്ര ഭരണത്തിന് കേരളത്തില്‍ നിന്ന് 30 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.

Recommended Video

cmsvideo
Mullappally Ramachandran against Modi govt | Oneindia Malayalam
രാഹുലിന് പിന്തുണയുള്ളത് ഇവിടെ

രാഹുലിന് പിന്തുണയുള്ളത് ഇവിടെ

ദക്ഷിണേന്ത്യയിലാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അനുകൂലിക്കുന്നവര്‍ കൂടുതലുള്ളത്. ഗോവ, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്ന് മികച്ച പിന്തുണ രാഹുലിന് ലഭിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് 36 ശതമാനം പേര്‍ രാഹുലിനെ അനുകുലിച്ചു. ഓരോ സംസ്ഥാനത്ത് നിന്നുമുള്ള 3000 പേരുടെ അഭിപ്രായം മാത്രമാണ് സര്‍വ്വെയില്‍ തെളിഞ്ഞത്. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ പൊതുവികാരമായി സര്‍വ്വെ ഫലത്തെ കാണാന്‍ സാധിക്കില്ല.

'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി'രാഹുലിന് വീക്ക്‌നെസുണ്ട്, കോണ്‍ഗ്രസിനും'; പുതിയ പ്ലാനുമായി ഡികെ ശിവകുമാര്‍, കേന്ദ്രം അനുമതി നല്‍കി

English summary
Narendra Modi Popular Leader; Most popular Chief Minister Also Revealed in C Voter Survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X