കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിവാര്‍ ചുഴലിക്കാറ്റ്‌; നേരിടാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിന് കേന്ദ്ര സഹായം ഉറപ്പ്‌ നല്‍കി മോദി

Google Oneindia Malayalam News

ചെന്നൈ: ബംഗാള്‍ ഉളക്കടലില്‍ രൂപം കൊണ്ട തീവ്ര ന്യൂന മര്‍ദം നിവാര്‍ ചുഴലിക്കാറ്റായി രൂപപ്പെട്ടു തമിഴ്‌നാട്ടില്‍ വീശിയടിക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്‌ തമിഴ്‌നാടിന്‌ എല്ലാ സാഹയവും വാഗ്‌ദാനം ചെയ്‌ത്‌ പ്രധാന മന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ്‌ ഇക്കര്യം മോദി അറിയിച്ചത്‌.

തമിഴ്‌നാട്‌, പോണ്ടിച്ചേരി മുഖ്യ മന്ത്രിമാരുമായി സംസാരിച്ചതായും കേന്ദ്ര സര്‍ക്കാരിനു കഴിയുന്ന എല്ലാ സഹായങ്ങളും നല്‍കുമെന്ന്‌ ഉറപ്പു നല്‍കിയാതായും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയായും, പോണ്ടച്ചേരി മുഖ്യ മന്ത്രി നാരായണ സ്വാമിയായും ഞാന്‍ സംസാരിച്ചു. ചുഴലിക്കാറ്റ്‌ നേരിടാന്‍ കേന്ദ്രത്തിന്റെ എല്ലാ സഹായങ്ങളും ഉറപ്പ്‌ നല്‍കിയിട്ടുണ്ട്‌. ചുഴലിക്കാറ്റ്‌ ബാധിക്കാന്‍ സാധ്യയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ക്കു വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. മോദി ട്വിറ്ററിലൂടെ പറഞ്ഞു.

modi

ബുധാനാഴ്‌ച്ച വൈകിട്ടോടെ നിവാര്‍ ചുഴലിക്കാറ്റ്‌ തമിഴ്‌നാട്ടിലും പോണ്ടിച്ചരിയിലുമായി വീശിയടിക്കുമെന്ന്‌ ഇന്ത്യന്‍ മെട്രോളജി വകുപ്പ്‌ അറിയിച്ചു.
ഇന്നു മുതല്‍ ഇരു സംസ്ഥാനങ്ങലിലും കനത്ത മഴ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌. തീര ദേശ മേഖലകളില്‍ കനത്ത മഴക്ക്‌ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്‌.
ചുഴലുക്കാറ്റിനെ നേരാടാനാവശ്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമി അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്നു. ഗൂഡല്ലൂര്‍, നാഗപട്ടണം, തഞ്ചാവൂര്‍,തിരുവൂര്‍ എന്നിവിടങ്ങലില്‍ അന്യജില്ലകളിലേക്കുള്ള ബസ്‌ സര്‍വീസുകള്‍ ഇന്ന്‌ ഉച്ചക്ക്‌ ഒരു മണി മുതല്‍ ഇനിയൊരറിയിപ്പ്‌ ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്‌.

ചുഴലിക്കാറ്റിനെ നേരിടാന്‍ എല്ലാ രീതിയിലും സര്‍ക്കാര്‍ സജ്ജമായതായി പോണ്ടിച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമിയും അറിയിച്ചു. 80 ദുരിതാശ്വാസ കാമ്പുകള്‍ സജ്ജമാക്കിയാതായും. ചൊവ്വാഴ്‌ച്ച മുതല്‍ എല്ലാ കടകളും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയാതായും പോണ്ടിച്ചേരി മുഖ്യമന്ത്രി അറിയിച്ചു.

Recommended Video

cmsvideo
Cyclone Nivar to hit Tamil Nadu Coast soon | Oneindia Malayalam

English summary
narendra modi promised all support to prevent nivar cyclone tamil nadu and puducherry,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X