മേരെ പ്യാരെ ദേശ്‌വാസിയോം, നോട്ട്‌നിരോധനം വെറുമൊരു സാംപിള്‍! വരാനിരിക്കുന്നത് ഇതിനേക്കാള്‍ വലുതോ ?
നോട്ട് നിരോധനം താല്‍ക്കാലികമായുള്ള ബുദ്ധിമുട്ട് മാത്രമാണെന്നും ദീര്‍ഘകാല അടിസ്ഥാനത്തില്‍ ഇതു ഗുണം ചെയ്യുമെന്നും നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.
ന്യൂഡല്‍ഹി: നോട്ട് നിരോധനം വെറുമൊരു തുടക്കം മാത്രമാണെന്നും രാജ്യത്തിന്റെ മികച്ച ഭാവിക്കായി കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടര്‍ന്നും ഉണ്ടാവുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.
കടുത്ത തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റി മാര്‍ക്കറ്റ് (എന്‍ഐഎസ്എം) പുതിയ കാംപസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നോട്ട് നിരോധനത്തെത്തുടര്‍ന്ന് ഇപ്പോഴുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണ്.
ദീര്‍ഘകാല അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഈ തീരുമാനം ഗുണം മാത്രമേ ചെയ്യുകയുള്ളൂവെന്നും മോദി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു വേണ്ടിയാണ് കൂടുതല്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടു വരുന്നതെന്ന് മോദി പറഞ്ഞു.

ഇന്ത്യയെ ലോകത്തിലെ വികസിത രാജ്യങ്ങളുടെ പട്ടികയിലേക്ക് കൊണ്ടുവരികയാണ് സ്വപ്‌നം. 2014ല്‍ ബിജെപി ഭരണത്തില്‍ വന്നതിനു ശേഷം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച വേഗത്തിലാണ്- പ്രധാനമന്ത്രി വ്യക്തമാക്കി.

ബിജെപി സര്‍ക്കാര്‍ ഭരണമേറ്റൈടുക്കുമ്പോള്‍ ഇന്ത്യയുടെ സാമ്പത്തികസ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യം വളര്‍ച്ചയുടെ പാതയിലാണ്. സാമ്പത്തിക കമ്മി ഇല്ലാതായി, പണപ്പെരുപ്പം കുറഞ്ഞു, വിദേശനാണ്യ ശേഖരം ഉയര്‍ന്നു എന്നിങ്ങനെ നിരവധി നേട്ടങ്ങള്‍ ഈ സര്‍ക്കാരിന്റെ കീഴിലുണ്ടായി.

അടിസ്ഥാന സൗകര്യ വികസന രംഗത്തും ഉത്പാദന രംഗത്തും നിക്ഷേപസാധ്യത ഉറപ്പാക്കണം. ഇതിനുവേണ്ടി ബജറ്റ് അവതരണം ഇത്തവണ നേരത്തേയാക്കും.












Click it and Unblock the Notifications