പ്രധാന മന്ത്രി ലാളിക്കുന്ന ഈ പുത്രന്‍ ആരാണ്? ചിത്രം വൈറല്‍, സൂക്ഷിച്ചു നോക്കൂ...
മുംബൈ: പ്രധാനമന്ത്രി ഒരു പുത്രനെ ലാളിക്കുന്ന ഫോട്ടോ വൈറലായി കൊണ്ടിരിക്കുകയാണ്. ആരാണെന്നായിരിക്കും സംശയം. എന്നാല്‍ സംശയിക്കാനൊന്നുമില്ല ബോളിവുഡ് നടന്‍ അക്ഷയ് കുമാറിന്റെ മിടുക്കനായ മകനെയാണ് പ്രധാനമന്ത്രി ലാളിക്കുന്നത്.
വിശാഖ പട്ടണത്ത് രാജ്യാന്തര ഫഌറ്റ് റിവ്യൂവിന് പ്രധാന മന്ത്രി എത്തിയപ്പോഴായിരുന്നു മോദി അക്ഷയ് കുമാറിന്റെ മകനായ ആരവിന്റെ ചെവിയില്‍ പിടിച്ച് മിടുക്കന്‍ എന്നു പറഞ്ഞത്. എന്നാല്‍ ഈ ചിത്രം അകഷയ് കുമാര്‍ തന്നെ തന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചതോടെ ചിത്രം വൈറലാവാന്‍ തുടങ്ങി.

മിടുക്കന്‍ എന്ന് ആരവിന്റെ ചെവിയില്‍ പിടിച്ച് പറഞ്ഞപ്പോല്‍ ഒരച്ഛന്‍ എന്ന നിലയില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്ന് അക്ഷയ് കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. ജീവിതത്തിലെ വലിയ നിമിഷമെന്ന് ഭാര്യയും നടിയുമായ ട്വിങ്കിള്‍ ഖന്ന പറഞ്ഞു.












Click it and Unblock the Notifications