Get Updates
Get notified of breaking news, exclusive insights, and must-see stories!

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ട്; മുഹമ്മദ് യൂനുസിനോട് മോദി

ബാങ്കോക്ക്: ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ഇന്ത്യയുടെ ആശങ്കകള്‍ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസുമായി പങ്ക് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ആശങ്കകള്‍ മോദി ബംഗ്ലാദേശിനെ അറിയിച്ചിട്ടുണ്ട് എന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ബാങ്കോക്കില്‍ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിക്കിടെ മുഹമ്മദ് യൂനുസുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഇതിനിടെയാണ് ബംഗ്ലാദേശിലെ സ്ഥിതിഗതികളിലുള്ള ഇന്ത്യയുടെ ആശങ്ക പ്രധാനമന്ത്രി അറിയിച്ചത്. 'ജനാധിപത്യപരവും, സ്ഥിരതയുള്ളതും, സമാധാനപരവും, പുരോഗമനപരവും, എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബംഗ്ലാദേശിനുള്ള ഇന്ത്യയുടെ പിന്തുണ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ ആഗ്രഹവും അദ്ദേഹം അറിയിച്ചു,' വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര പറഞ്ഞു.

Narendra Modi

അതിര്‍ത്തിയില്‍ കര്‍ശനമായ നിയമം നടപ്പിലാക്കുകയും അനധികൃത അതിര്‍ത്തി കടക്കല്‍ തടയുകയും ചെയ്യേണ്ടത് അതിര്‍ത്തി സുരക്ഷയും മൊത്തത്തിലുള്ള സുരക്ഷയും നിലനിര്‍ത്തുന്നതിന് അത്യാവശ്യമാണ് എന്നും മോദി വ്യക്തമാക്കി. ബംഗ്ലാദേശിലെ ആഭ്യന്തര കലാപത്തെ തുടര്‍ന്ന് പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയ്ക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടി വന്നിരുന്നു.

ഇതിന് ശേഷമാണ് നൊബേല്‍ സമ്മാന ജേതാവായ യൂനുസ് ബംഗ്ലാദേശിന്റെ ചുമതല ഏറ്റെടുത്തത്. ഹസീനയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്ന് ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്കെതിരെ വ്യാപകമായ ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2024 ഓഗസ്റ്റ് 5 മുതല്‍ 2025 മാര്‍ച്ച് 23 വരെ ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട 2400-ലധികം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്.

Take a Poll

ഈ കേസുകള്‍ സമഗ്രമായി അന്വേഷിക്കുകയും എല്ലാ കുറ്റവാളികളെയും നീതിയുടെ മുന്നില്‍ കൊണ്ടുവരുമെന്നും പ്രതീക്ഷിക്കുന്നതായി വ്യാഴാഴ്ച കേന്ദ്രം പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെയും മറ്റ് ന്യൂനപക്ഷങ്ങളുടെയും മനുഷ്യാവകാശ ലംഘന സംഭവങ്ങളെ കുറിച്ച് വിവിധ അവസരങ്ങളില്‍ ബംഗ്ലാദേശ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായും കേന്ദ്രം പറഞ്ഞു.

2024 ഡിസംബര്‍ 10-ന്, ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട 88 കേസുകളില്‍ 70 പേരെ അറസ്റ്റ് ചെയ്തതായി ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചിരുന്നു. അതേസമയം മോദിയും മുഹമ്മദ് യൂനുസും നടത്തിയ കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സന്നിഹിതരായിരുന്നു. യൂനുസ് ബംഗ്ലാദേശിന്റെ ചുമതല ഏറ്റെടുത്തതിനുശേഷം ഇരു നേതാക്കളും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+