നരേന്ദ്ര മോഡിയെത്തി; ബാംഗ്ലൂര്‍ കാവിക്കടലായി
ബാംഗ്ലൂര്‍: കര്‍ണാടകം നാളിതുവരെ കണ്ടിട്ടില്ലാത്ത ജനപ്രവാഹത്തിന് ഐ ടി നഗരമായ ബാംഗ്ലൂര്‍ സാക്ഷ്യം വഹിച്ചു. ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്രമോഡിയുടെ റാലിയിലാണ് ബാംഗ്ലൂര്‍ ചരിത്രപരമായ ജനക്കൂട്ടത്തിന് സാക്ഷിയായത്. പതിവുപോലെ രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ചും ഭാരതരത്‌ന ജേതാക്കളായ സച്ചിനെയും സി എന്‍ ആര്‍ റാവുവിനെയും അഭിനന്ദിച്ചുമായിരുന്നു മോഡിയുടെ പ്രസംഗം.
ജനങ്ങള്‍ ശക്തരാകുന്നത് പേടിച്ചാണ് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി ജനങ്ങളോട് അധികാരം വിഷമാണ് എന്ന് പറയുന്നത്. ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ തടിച്ചുകൂടിയ പ്രവര്‍ത്തകരെ കണ്ട് മോഡി ആവേശം കൊണ്ടു. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ഇത്രയും വലിയ ഒരു ആള്‍ക്കൂട്ടത്തെ ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഐ ടി നഗരമായ ബാംഗ്ലൂരിന്റെ വളര്‍ച്ചയ്ക്ക് അടല്‍ ബിഹാരി വാജ്‌പേയി നയിച്ച എന്‍ ഡി എ സര്‍ക്കാരിന്റെ സംഭാവനകള്‍ മോഡി അനുസ്മരിച്ചു. 28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 19 എണ്ണം ബി ജെ പിയുടെ കയ്യിലാണ്. എന്നാല്‍ യെഡിയൂരപ്പ പാര്‍ട്ടി വിട്ടതും, നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മുന്നേറ്റവും ബി ജെ പിക്ക് ക്ഷീണമായിട്ടുണ്ട്. ഇതിനെ മറികടക്കാന്‍ മോഡി മാജിക്കിന് കഴിയുമോ എന്നാണ് തെക്കേയിന്ത്യ ഉറ്റുനോക്കുന്നത്.

ബാംഗ്ലൂര്‍
മോഡിയുടെ സന്ദര്‍ശനത്തിന് മുമ്പായി സുരക്ഷാ ഉദ്യോഗസ്ഥര്‍ പാലസ് ഗ്രൗണ്ട് പരിശോധിക്കുന്നു.

നഗരം ഒരുങ്ങി
മോഡിയെ സ്വീകരിക്കാനായി ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ട് ഒരുങ്ങിയപ്പോള്‍

മോഡി മാനിയ
ബാംഗ്ലൂരിലെ മോഡി മാനിയക്കാഴ്ചകളില്‍നിന്നും.

പ്രസിഡണ്ടിനൊപ്പം
പാര്‍ട്ടി പ്രസിഡണ്ട് രാജ്‌നാഥ് സിംഗിനൊപ്പം നരേന്ദ്രമോഡി സ്‌റ്റേജില്‍

രാജ്‌നാഥ് സിംഗ്
35 ലക്ഷം രൂപ പാര്‍ട്ടി പ്രവര്‍ത്തകര്‍ പിരിച്ച് മോഡിക്ക് നല്‍കി. ഇത് സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ നിര്‍മാണത്തിന് ഉപയോഗിക്കും.

കന്നഡയില്‍
കന്നഡയിലാണ് മോഡി തന്റെ പ്രസംഗം തുടങ്ങിയത്.

ഭാരതരത്‌നങ്ങള്‍
ഭാരതരത്‌ന ജേതാക്കളായ സച്ചിനെയും സി എന്‍ ആര്‍ റാവുവിനെയും മോഡി അഭിനന്ദിച്ചു












Click it and Unblock the Notifications