Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതിയും കോണ്‍ഗ്രസും ഇരട്ടകളെന്ന് നരേന്ദ്രമോദി

ദാവന്‍ഗരെ: കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയും അഴമതിയും ഇരട്ട പെറ്റ മക്കളെപ്പോലെയാണ് എന്ന് ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി. ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കര്‍ണാടകയില്‍ നടത്തിയ ഭാരത ഗെല്ലിസി റാലിയിലാണ് മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. സംസ്ഥാനത്ത് വ്യത്യസ്തമായ ഒരു സാമ്പത്തിക സംസ്‌കാരം ഉണ്ടാക്കിയ മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയെ മോദി പ്രശംസിച്ചു.

കോണ്‍ഗ്രസും അഴിമതിയും ഇരട്ടക്കുട്ടികളെപ്പോലെയാണ്. എവിടെയൊക്കെ കോണ്‍ഗ്രസുണ്ടോ അവിടെയെല്ലാം അഴിമതിയുണ്ട്. ബില്ലുകള്‍ തടസ്സപ്പെടുത്താന്‍ ബി ജെ പി ശ്രമിക്കുന്നു എന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. ജനങ്ങളോട് സത്യം പറയാനെങ്കിലും കോണ്‍ഗ്രസ് തയ്യാറാകണം. ആദ്യം കള്ളങ്ങള്‍ പറഞ്ഞ് കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിച്ചു. വഞ്ചിതരായ ജനങ്ങളുടെ കണ്ണില്‍ പെപ്പര്‍ സ്പ്രേ അടിക്കുകയാണ് കോണ്‍ഗ്രസ് ഇപ്പോള്‍.

narendra-modi

എങ്ങനെ അധികാരം കിട്ടും എന്നാണ് കോണ്‍ഗ്രസ് എപ്പോളും ചിന്തിക്കുന്നത്. എന്നാല്‍ എങ്ങനെ ജനങ്ങളെ സേവിക്കാം എന്നതിലാണ് ബി ജെ പിയുടെ ശ്രദ്ധ. തേനീച്ചക്കൂടിനെപ്പോലെ എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഭാരതത്തെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ബി ജെ പിക്ക് ഈ രാജ്യം അമ്മയെപ്പോലെയാണ്. അധികാരത്തെ കുറിച്ച് മാത്രമാണ് കോണ്‍ഗ്രസിന്റെ ചിന്ത. സീമാന്ധ്രയിലെ ജനങ്ങളുടെ വേദന അവര്‍ക്ക് പ്രശ്‌നമല്ല.

പന്ത്രണ്ടരയോടെയാണ് ഭാരത് ഗെല്ലിസി റാലിയെ അഭിസംബോധന ചെയ്യാനായി മോദി ദാവന്‍ഗരെയില്‍ എത്തിയത്. ടെക്‌സ്‌റ്റൈല്‍ വ്യവസായത്തിന് പേര് കേട്ട ദാവന്‍ഗരെയുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് മോദി ചോദിച്ചു. അനന്ത് കുമാര്‍, ബി എസ് യെഡിയൂരപ്പ തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു. ഭാരതത്തിന്റെ ഭാവി പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചാണ് മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പ മോദിയെ വരവേറ്റത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+