Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയിൽ അർപ്പിച്ച വിശ്വാസത്തിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി; ഭരണം നിലനിർത്തുക നിസാര കാര്യമല്ല

ദില്ലി: മഹാരാഷ്ട്രയിലേയും ഹരിയാണയിലേയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ബിജെപിക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഈ കാലത്ത് ഒരു സംസ്ഥാനത്ത് ഭരണത്തുടർച്ച നേടുക എന്നത് നിസാര കാര്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിലും ഹരിയാണയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി കൂട്ടിച്ചേർത്തു.

അഭൂത പൂർവ്വമായ വിജയമാണ് ബിജെപി സ്വന്തമാക്കിയിരിക്കുന്നത്. ഇക്കാലത്ത് ചുരുക്കം ചില സർക്കാരുകൾ മാത്രമാണ് 5 വർഷങ്ങൾക്ക് ശേഷവും അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. ഈ സാഹചര്യത്തിൽ ഭരണത്തുടർച്ച നേടാനായത് മികച്ച നേട്ടമാണ്. ഇരു സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫട്നാവിസിന്റെയും മനോഹർ ലാൽ ഖട്ടാറിന്റെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നും പാർട്ടി ആസ്ഥാനത്ത് അദ്ദേഹം പ്രവർത്തകരോട് പറഞ്ഞു.

modi

2014ലെ വിജയത്തിന് ശേഷം മഹാരാഷ്ട്രയിലും ഹരിയാണയിലും രൂപികരിച്ച ടീമുകൾ താരതമ്യേന പുതിയതായിരുന്നു. ഹരിയാണയിലെ ബിജെപി പ്രവർത്തകർ വലിയ പ്രശംസ അർഹിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014ന് മുമ്പ് ഹരിയാനയിലെ രാഷ്ട്രീയ സാഹചര്യം തീർത്തും വ്യത്യസ്തമായിരുന്നു. പത്തിന് മുകളിൽ സീറ്റുകൾ നേടായാൽ അത് വലിയ കാര്യമായിരുന്ന കാലത്ത് നിന്നും ഇന്നത്തെ നിലയിലേക്കുള്ള പാർട്ടി വളർച്ച അഭിനന്ദനാർഹമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയിൽ 159 സീറ്റുകളാണ് എൻഡിഎ സഖ്യം നേടിയത്. ഹരിയാണയിൽ 47 സീറ്റുകളും സ്വന്തമാക്കി. കോൺഗ്രസ് ഇവിടെ 31 സീറ്റുകളാണ് നേടിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+