കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎഇ പരമോന്നത സിവിലിയൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു; വീഡിയോ

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎഇയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ ഓർഡർ ഓഫ് സായിദ് മെഡൽ സമ്മാനിച്ചു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി യുഎഇയിൽ എത്തിയതാണ് പ്രധാനമന്ത്രി. ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ യുഎഇ സന്ദർശനം ആണിത്. അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. പ്രസിഡൻഷ്യൽ പാലസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.

 മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലി അന്തരിച്ചു

ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ ബഹുമതിക്ക് അർഹനാകുന്നത്. മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള സ്മാരക സ്റ്റാംപും പ്രധാനമന്ത്രി പുറത്തിറക്കി. മുഴുവൻ ഇന്ത്യക്കാർക്കുമായി ലഭിച്ച ബഹുമതിയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു.

uae

ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര വ്യവസായ ബന്ധം ശക്തമാക്കുന്നത് സന്ദർശനത്തിന്റെ പ്രധാന അജണ്ടയാണെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. നേരത്തെ ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി പ്രസിഡന‍റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഖ്യം ശക്തിപ്പെടുത്താൻ കൂടിക്കാഴ്ചയിൽ തീരുമാനമായിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ നാല് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

English summary
Narendra Modi recieved order of sayed in UAE, the highest civilian honour of UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X