കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രത്യേക സോഫ വേണ്ട, കസേര മതി..... വിനയത്തോടെ പ്രധാനമന്ത്രി, വാഴ്ത്തി സോഷ്യൽ മീഡിയ

  • By Desk
Google Oneindia Malayalam News

വ്‌ളാഡിവോസ്‌റ്റോക്ക്: റഷ്യയിലെ ഫോട്ടോ സെഷനില്‍ തനിക്കായി പ്രത്യേകം ഒരുക്കിയ സോഫ നിരസിച്ച് മറ്റുള്ളവരോടൊപ്പം കസേരയില്‍ ഇരുന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലാണ് സോഫ നിരസിക്കുന്ന മോദിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. തനിക്കായി ഒരുക്കിയ പ്രത്യേക സോഫയില്‍ ഇരിക്കാതെ മറ്റുള്ളവരോടൊപ്പം കസേരയില്‍ ഇരിക്കുന്ന മോദിയാണ് വീഡിയോയിലുള്ളത്.

''എൻസിപി ചതിച്ചു''; മഹാരാഷട്രയിൽ മുൻ കോൺഗ്രസ് മന്ത്രിയും ബിജെപിയിലേക്കെന്ന് സൂചന, അണികളുടെ പിന്തുണ''എൻസിപി ചതിച്ചു''; മഹാരാഷട്രയിൽ മുൻ കോൺഗ്രസ് മന്ത്രിയും ബിജെപിയിലേക്കെന്ന് സൂചന, അണികളുടെ പിന്തുണ

ഇതോടെ സോഫ അവിടെ നിന്നും മാറ്റുന്ന ഉദ്യോഗസ്ഥരെയും വീഡിയോയില്‍ കാണാം. പ്രധാനമന്ത്രിയുടെ ലാളിത്യമാണ് വീഡിയോയില്‍ ദൃശ്യമാകുന്നതെന്നും വീഡിയോയ്‌ക്കൊപ്പം പങ്കുവെച്ച ട്വീറ്റില്‍ ഗോയല്‍ പറയുന്നു. ഗോയലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കിടപ്പെടുകയും ആളുകള്‍ മോദിയുടെ പെരുമാറ്റത്തെ പ്രശംസിക്കുകയും ചെയ്യുന്നുണ്ട്.

modi

മോദിയുടെത് മികച്ച പെരുമാറ്റമാണെന്നും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നും ഒരു ട്വിറ്റര്‍ ഉപയോക്താവ് ട്വീറ്റ് ചെയ്തു. താഴ്മയുള്ളവനും ശാന്തവുമായ ഒരു പ്രധാനമന്ത്രി ഭൂമിയിലുണ്ട്, അത് മോദിയാണെന്ന് മറ്റൊരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു.

മോദിജിയുടെ ലാളിത്യം അദ്ദേഹത്തെ ലോക സാഹോദര്യത്തിലെ ഏറ്റവും ആദരണീയനും ശക്തനുമായ നേതാവാക്കുന്നു. സംസാരിക്കുന്ന വിഷയത്തിലുള്ള ബോധ്യം, വ്യക്തത എന്നിവ അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ വിളിച്ചോതുന്നു. രാജ്യത്തിന് വേണ്ടി ഏറ്റവും മികച്ചതായി എന്തു വേണമെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്നു, അതേസമയം രാജ്യത്തെ ദ്രോഹിക്കുന്നവര്‍ക്ക് ഒരു തരത്തിലും മാപ്പ് നല്‍കുകയുമില്ല. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഞങ്ങളുടെ പ്രധാനമന്ത്രിയാണ്, ''ഒരു ഉപയോക്താവിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു.

അഞ്ചാമത്തെ ഈസ്റ്റേണ്‍ ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാനും ഇരുപതാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിയില്‍ പങ്കെടുക്കാനുമായി രണ്ട് ദിവസമായി വ്‌ളാഡിവോസ്റ്റോക്കിലായിരുന്നു പ്രധാനമന്ത്രി. റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷം വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹം ദില്ലിയില്‍ തിരിച്ചെത്തിയത്.

English summary
Narendra Modi refused special sofa during photo session in Russia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X