കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സര്‍ക്കാരിനെ പ്രശംസിക്കാത്തതിന് കിഷോര്‍ കുമാറിനെ പോലും വിലക്കിയ കാലം'; അടിയന്തരാവസ്ഥയെ അനുസ്മരിച്ച് മോദി

Google Oneindia Malayalam News

ന്യൂദല്‍ഹി: 1975 ലെ അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യയില്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ മന്‍ കി ബാത്ത് റേഡിയോ പ്രക്ഷേപണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ സ്വേച്ഛാധിപത്യ മനോഭാവത്തെ ജനങ്ങള്‍ പരാജയപ്പെടുത്തിയ മറ്റൊരു ഉദാഹരണം ലോകത്ത് കണ്ടെത്താന്‍ പ്രയാസമാണെ് എന്നും അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി പറഞ്ഞു.

1975 ജൂണ്‍ 25 ന് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും 1977 മാര്‍ച്ച് 21 ന് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അടിയന്തരാവസ്ഥ ആ കാലത്ത് എല്ലാ അവകാശങ്ങളും തട്ടിയെടുക്കപ്പെട്ടു എന്ന് നരേന്ദ്ര മോദി പറഞ്ഞു.

vccs

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശവും വ്യക്തി സ്വാതന്ത്ര്യവും അടക്കമുള്ളഅവകാശങ്ങള്‍ ഇക്കാലത്ത് അപഹരിക്കപ്പെട്ടു. ആ സമയത്ത്, ഇന്ത്യയിലെ ജനാധിപത്യത്തെ തകര്‍ക്കാന്‍ ശ്രമിച്ചു, രാജ്യത്തെ കോടതികള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, പത്രങ്ങള്‍, എല്ലാം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാക്കി, നരേന്ദ്ര മോദി പറഞ്ഞു.

സെന്‍സര്‍ഷിപ്പ് വളരെ കര്‍ശനമായതിനാല്‍ അംഗീകാരമില്ലാതെ ഒന്നും പ്രസിദ്ധീകരിക്കാന്‍ കഴിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഓര്‍ക്കുന്നു, പ്രശസ്ത ഗായകന്‍ കിഷോര്‍ കുമാര്‍ ജി സര്‍ക്കാരിനെ പ്രശംസിക്കാന്‍ വിസമ്മതിച്ചപ്പോള്‍, അദ്ദേഹത്തെ വിലക്കി, റേഡിയോ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല,' പ്രധാനമന്ത്രി പറഞ്ഞു.

മേക്ക് ഓവറുകളുടെ രാജകുമാരി, അതാണ് നമിത; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

ആയിരക്കണക്കിന് അറസ്റ്റുകളും ദശലക്ഷക്കണക്കിന് അതിക്രമങ്ങളും ഉണ്ടായിട്ടും ജനാധിപത്യത്തിലുള്ള ഇന്ത്യക്കാരുടെ വിശ്വാസത്തിന് ഇളക്കം തട്ടിയില്ല എന്നും വ്യക്തമാക്കി. നൂറ്റാണ്ടുകളായി നമ്മില്‍ വേരൂന്നിയ ജനാധിപത്യ മൂല്യങ്ങള്‍, നമ്മുടെ സിരകളില്‍ ഒഴുകുന്ന ജനാധിപത്യത്തിന്റെ ചൈതന്യം, ആത്യന്തികമായി വിജയിച്ചു എന്നും നരേന്ദ്ര മോദി പറഞ്ഞു.

'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍'അടിസ്ഥാനപരമായി ദിലീപിനെ കുടുക്കണം, അതാണ്..അതുമാത്രമാണ് ഈ കേസ്, അതിജീവിത പേടിക്കേണ്ടതില്ല'; രാഹുല്‍ ഈശ്വര്‍

ജനാധിപത്യ മാര്‍ഗങ്ങളിലൂടെ തന്നെ ഇന്ത്യയിലെ ജനങ്ങള്‍ അടിയന്തരാവസ്ഥ ഒഴിവാക്കി ജനാധിപത്യം പുനഃസ്ഥാപിച്ചു. ലോകത്ത് ഇത് പോലൊരു ഉദാഹരണം കണ്ടെത്താന്‍ പ്രയാസമാണ്, മോദി പറഞ്ഞു. അടിയന്തരാവസ്ഥയില്‍ നമ്മുടെ നാട്ടുകാരുടെ സമരത്തില്‍ സാക്ഷിയാകാനും പങ്കാളിയാകാനും തനിക്ക് ഭാഗ്യമുണ്ടായി എന്നും അദ്ദേഹം മന്‍ കി ബാത്തില്‍ പറഞ്ഞു. ഇന്ന്, രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുമ്പോള്‍, അടിയന്തരാവസ്ഥയുടെ ഇരുണ്ട കാലഘട്ടം നമ്മളോ ഭാവി തലമുറയോ മറക്കരുത് എന്നും അദ്ദേഹം പറഞ്ഞു.

English summary
Narendra Modi remembers the Emergency, says it take on all rights
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X