കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തിന്‍റെ കാവല്‍ക്കാരനായി രണ്ടാമൂഴം.. ട്വിറ്ററില്‍ നിന്ന് ചൗക്കീദാര്‍ നീക്കി നരേന്ദ്രമോദി

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്തിന്‍റെ കാവല്‍ക്കാരനായി രണ്ടാമൂഴത്തിലും അധികാരം നേടിയ നരേന്ദ്രമോദി ഏറെ പരിഹാസം കേട്ട ചൗക്കീദാര്‍ തന്‍റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നും നീക്കം ചെയ്തു. ചരിത്ര വിജയത്തോടെ വീണ്ടും അധികാരത്തിലെത്തിയതോടെയാണ് മോദി ചൗക്കിദാര്‍ എന്ന പേര് നീക്കം ചെയ്തത്. പേര് മാത്രമാണ് നീക്കുന്നതെന്നും എന്നാല്‍ രാജ്യത്തിന്‍റെ കാവല്‍ക്കാരനായി എന്നും തുടരുമെന്നും ചൗക്കീദാര്‍ എന്നത് തന്‍റെ അവിഭാജ്യമായ ഘടകമായി നിലകൊള്ളുമെന്നും മോദി ട്വീറ്റരില്‍ കുറിച്ചു.

അമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു.! സ്മൃതി ഇറാനിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിഅമേഠിയിലെ ജനങ്ങളുടെ തീരുമാനത്തെ മാനിക്കുന്നു.! സ്മൃതി ഇറാനിയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി

മോദിക്കൊപ്പം പേരിനുകൂടെ ചൗക്കിദാര്‍ എന്നു ചേര്‍ത്ത എല്ലാവരോടും അത് നീക്കം ചെയ്യാന്‍ മോദി ആവശ്യപ്പെടുകയും ചെയ്തു. രാജ്യത്തെ ജനങ്ങള്‍ ആണ് കാവല്‍ക്കാരനായത് എന്നും രാജ്യത്തിനായി ഇവര്‍ നിരവധി സേവനങ്ങളാണ് കാഴ്ച വച്ചതെന്നും മോദി പറഞ്ഞു. ചൗക്കീദാര്‍ എന്നത് ഇന്ത്യയെ ജാതിയതയില്‍ നിന്നും വര്‍ഗീയതയില്‍ നിന്നും അഴിമതിയില്‍ നിന്നും സ്വജനപക്ഷപാതത്തില്‍ നിന്നും സംരക്ഷിക്കുന്ന കരുത്തുറ്റ ആയുധമാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

moditwitter

മോദിക്കു പിന്നാലെ അമിത് ഷായും ചൗക്കീദാര്‍ പേരില്‍ നിന്നും നീക്കം ചെയ്തു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, നിയമ മന്ത്രി രവി ശങ്കര്‍ പ്രസാദ് ടെക്സ്റ്റയില്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി എന്നിവരും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ചൗക്കിദാര്‍ എന്ന പേര് നീക്കം ചെയ്തു.

narendra-modi-

മാര്‍ച്ചിലാണ് മോദി ഞാനും കാവല്‍ക്കാരനാണ് എന്ന പേരില്‍ അഴിമതിക്കെതിരെ ക്യാംപെയ്ന്‍ ആരംഭിച്ചത്. ഇത് പിന്തുടര്‍ന്ന് ബിജെപി നേതൃത്വവും അണികളും ട്വിറ്ററില്‍ പേരിനൊപ്പം ചൗക്കീദാര്‍ ചേര്‍ക്കുകയായിരുന്നു. ഇത് പരിഹസിച്ച് രാഹുല്‍ ഗാന്ധി കാവല്‍ക്കാരന്‍ കള്ളനാണ് പരാമര്‍ശവുമായ് രംഗത്തെത്തിയിരുന്നു.

English summary
Narendra Modi removes prefix chowkidar from his official twitter account ask others to do so after the mass victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X